ക്യാമ്പസുകളില്‍ ആരവം മുഴക്കി എസ് എസ് എഫ് ധര്‍മ സഞ്ചാരം

Posted on: November 17, 2015 10:06 am | Last updated: November 17, 2015 at 10:06 am

മലപ്പുറം: എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ക്യാമ്പസുകളിലൂടെയുള്ള ധര്‍മസഞ്ചാരം പ്രയാണമാരംഭിച്ചു. ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന ശീര്‍ഷകത്തില്‍ നവംബര്‍ 21ന് നടക്കുന്ന ക്യാമ്പസ് സമ്മേളനത്തിന്റെ പ്രചാരണമായിട്ടാണ് ധര്‍മ സഞ്ചാരം നടക്കുന്നത്.
മലപ്പുറം ഗവ. കോളജില്‍ നിന്ന് പ്രയാണമാരംഭിച്ച ധര്‍മ സഞ്ചാരം സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറി എ മുഹമ്മദ് പറവൂര്‍ സഞ്ചാരം ക്യാപ്റ്റനും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം അബ്ദുര്‍റഹ്മാന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ സൈനുദ്ധീന്‍ സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് എം ദുല്‍ഫുഖാറലി സഖാഫി, ക്യാമ്പസ് സെക്രട്ടറി എം കെ മുഹമ്മദ് സ്വഫ്‌വാന്‍, കെവി ഫഖ്‌റുദ്ധീന്‍ സഖാഫി, റശീദ് ഊരകം എന്നിവര്‍ പ്രസംഗിച്ചു.
ഇന്നലെ എം ഇ എ കോളജ് അരീക്കോട്, ഗവ: കോളേജ് കൊണ്ടോട്ടി, മഅ്ദിന്‍ ആര്‍ട്‌സ്, എച്ച് എം അക്കാദമി മഞ്ചേരി, എന്‍ എസ് എസ് മഞ്ചേരി എന്നീ കാമ്പസുകളില്‍ ധര്‍മസഞ്ചാരത്തിന് സ്വീകരണം നല്‍കി. ഇന്ന് ബ്ലോസം കൊണ്ടോട്ടി, സാഫി വാഴയൂര്‍, ഇ എം ഇ എ കൊണ്ടോട്ടി, ഫാറൂഖ് കോട്ടക്കല്‍, ഊരകം മലബാര്‍ കോളജ്, ഗ്രേസ് വാലി വളാഞ്ചേരി, മാര്‍ത്തോമ ചുങ്കത്തറ, എം ഇ എസ് നിലമ്പൂര്‍, സഹ്യ വണ്ടൂര്‍ എന്നിവടങ്ങളില്‍ പ്രയാണം നടത്തും. നാളെ എം ഇ എസ് പൊന്നാനി, താവന്നൂര്‍ ഗവണ്‍മെന്റ് കോളജ്, സംസ്‌കൃതം യൂനിവേഴ്‌സിറ്റി, പിപിടിഎം ചേറൂര്‍, കോപ്പറേറ്റീവ് പരപ്പനങ്ങാടി, പിഎസ്എംഒ തിരൂരങ്ങാടി, ഗവ. കോളജ് മങ്കട, മജ്‌ലിസ് പുറമണ്ണൂര്‍, എം ഇ എസ് കുറ്റിപ്പുറം, എന്നിവിടങ്ങളില്‍ സഞ്ചാരം എത്തും. ധര്‍മ സഞ്ചാരത്തിന്റെ സമാപന ദിവസമായ ഈമാസം 19ന് ഗവ. കോളജ് താനൂര്‍, എസ് എസ് എം പോളി തിരൂര്‍, ഗവ. പോളി ചേളാരി, എന്‍ജിനിയറിംഗ് കോളജ് യൂനിവേഴ്‌സിറ്റി, ഗവ. പോളി പെരിന്തല്‍മണ്ണ, ജംസ് കോളജ് പനങ്ങാങ്ങര എന്നീ ക്യാമ്പസിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം മൂന്ന് മണിക്ക് മൂന്ന് സര്‍വ്വകലാശാലകളില്‍ സഞ്ചാരത്തിന് സമാപനമാകും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, മലയാളം യൂനിവേഴ്‌സിറ്റി, പെരിന്തല്‍മണ്ണ അലീഗഡ് ഓഫ് ക്യാമ്പസ് എന്നിവിടങ്ങളിലാണ് ധര്‍മസഞ്ചാരത്തിന്റെ സമാപന സമ്മേളനം നടക്കുക. കെവി ഫഖ്‌റുദ്ധീന്‍ സഖാഫി കണ്‍ട്രോളറും ടി അബ്ദുന്നാസര്‍, പി കെ അബ്ദുസമദ്, സികെ മുഹമ്മദ് ഫാറൂഖ്, എം കെ മുഹമ്മദ് സ്വഫ്‌വാന്‍, കെപി മുഹമ്മദ് യൂസുഫ്, സിപി കുഞ്ഞീതു എന്നിവര്‍ ലീഡര്‍മാരുമായ കാമ്പസ് ടീമാണ് സഞ്ചാരം നയിക്കുന്നത്. മുഹമ്മദ് ശരീഫ് സഖാഫി ആക്കോട്, സഈദ് സഖാഫി കോട്ടക്കല്‍, മുഹമ്മദ് ശരീഫ് സഅദി നിലമ്പൂര്‍, മുഹമ്മദ് ബുഖാരി താനൂര്‍, ശംസുദ്ധീന്‍ വളാഞ്ചേരി, സൈനുദ്ധീന്‍ സഖാഫി തിരൂരങ്ങാടി എന്നിവര്‍ കോഡിനേറ്റര്‍മാരായ സമിതിയാണ് ധര്‍മ സംഞ്ചാരത്തിന്റെ ക്രമീകരണം നല്‍കുന്നത്. ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ഡിസ്ട്രിക്ട് മോറല്‍ ആക്ടിവേഷന്‍ ക്ലബ്ബ് അംഗങ്ങള്‍, എന്നിവര്‍ സഞ്ചാരത്തിലെ സ്ഥിരാംഗങ്ങളാണ്. ഡിവിഷന്‍ നേതാക്കള്‍, കാമ്പസ് ‘ഭാരവാഹികള്‍ എന്നിവര്‍ ധര്‍മ സഞ്ചാരത്തെ അനുഗമിക്കുന്നുണ്ട്.