Connect with us

Ongoing News

മറഡോണക്ക് ശസ്ത്രക്രിയ; സുഖം പ്രാപിക്കുന്നു

Published

|

Last Updated

മാറകായ്‌ബൊ: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ശസ്ത്രക്രിയക്ക് ശേഷം വെനിസ്വെലയിലെ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.
ആമാശയത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. എണ്‍പതുകളില്‍ കരിയറില്‍ തിളങ്ങി നില്‍ക്കുന്ന കാലത്തും സമാനമായ ശസ്ത്രക്രിയക്ക് മറഡോണ വിധേയനായിരുന്നു. മറഡോണ പതിയെ നടക്കുവാന്‍ തുടങ്ങിയെന്ന് ഡോക്ടര്‍ കാര്‍ലോസ് ഫെലിപ് ചോക്‌സ് പറഞ്ഞു.
പന്ത്രണ്ട് ദിവസത്തിന് ശേഷമേ ആശുപത്രി വിടുകയുള്ളൂ. ആധുനിക ശസ്ത്രക്രിയ സൗകര്യങ്ങളൊന്നുമില്ലാത്ത വെനിസ്വെലയെ മറഡോണ തിരഞ്ഞെടുത്തത് ആ രാജ്യവുമായുള്ള അടുപ്പം കൊണ്ടാണ്. വെനിസ്വെലന്‍ പ്രസിഡന്റ് നികോളാസ് മദൂറോ ഫിഫ പ്രസിഡന്റ്സ്ഥാനത്തേക്ക് മറഡോണയെ നിര്‍ദേശിച്ചിരുന്നു.

Latest