കുടക് സംഘര്‍ഷം;കാന്തപുരം കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടു

Posted on: November 17, 2015 12:41 am | Last updated: November 17, 2015 at 12:41 am
SHARE
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തുന്നു
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തുന്നു

ബെംഗളൂരു; കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച ടിപ്പു സുല്‍ത്താന്‍ ജന്മദിനാചരണത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി. കുടക് ജില്ലയില്‍ സമാധാനം നിലനിര്‍ത്താനും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അടിച്ചമര്‍ത്തുന്നതിനും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് കുടക് ജില്ലാ ജമാഅത്ത് സംയുക്ത ഖാസി കൂടിയായ കാന്തപുരം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
അക്രമത്തിന്റെ മറവില്‍ നിരപരാധികള്‍ കൊല്ലപ്പെടുകയും ന്യൂനപക്ഷ വിഭാഗക്കാര്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ഇതുസംബന്ധമായി സിദ്ധരാമയ്യക്ക് നല്‍കിയ നിവേദനത്തില്‍ കാന്തപുരം പറഞ്ഞു. അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനും സമാധാനം നിലനിര്‍ത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കാന്തപുരത്തിന് ഉറപ്പ് നല്‍കി.
ആഭ്യന്തരമന്ത്രി ഡോ. ജി പരമേശ്വറുമായും കാന്തപുരം കൂടിക്കാഴ്ച നടത്തി. വര്‍ഗീയ ധ്രുവീകരണത്തിനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി യു ടി ഖാദര്‍, മൊയ്തീന്‍ ബാവ എം എല്‍ എ, കര്‍ണാടക സ്റ്റേറ്റ് എസ് എസ് എഫ് പ്രസിഡന്റ് ശാഫി സഅദി, കുടക് ജില്ലാ വഖ്ഫ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എറമു ഹാജി. മഹ്മൂദ് മുസ്‌ലിയാര്‍, പി സി ഹസൈനാര്‍ ഹാജി, അബ്ദുലത്വീഫ് സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here