കരിപ്പൂരില്‍ 79 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Posted on: November 16, 2015 8:32 pm | Last updated: November 17, 2015 at 12:32 am
SHARE

കൊണ്ടോട്ടി: കരിപ്പൂരില്‍ രണ്ട് പേരില്‍ നിന്നായി 79 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. റവന്യൂ ഇന്റലിജന്‍സ്, എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗങ്ങളാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. ഇന്‍ഡിഗൊ വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ ആന്ധ്ര രംഗ റെഡ്ഡി സ്വദേശി സയ്യിദ് ശബീര്‍ ഹുസൈനില്‍ നിന്ന് 500 ഗ്രാമിന്റെ നാല് സ്വര്‍ണക്കട്ടികള്‍ ഡി ആര്‍ ഐ സംഘം പിടികൂടി. വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഒളിപ്പിച്ചുവെച്ചിരുക്കുകയായിരുന്നു സ്വര്‍ണം. ഇന്‍ഡിഗോ വിമാനം കരിപ്പൂരില്‍ നിന്ന് മുംബൈ വഴി ഡല്‍ഹിയിലേക്ക് ആഭ്യന്തര സര്‍വീസ് നടത്തുന്നുണ്ട്. 53 ലക്ഷം രൂപയാണ് പിടികൂടിയ സ്വര്‍ണത്തിന് വില കണക്കാക്കുന്നത്.
എയര്‍ ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ കണ്ണൂര്‍ കൂത്തുപറമ്പ് മൂരിയാട് അരോമ വീട്ടില്‍ മോട്ടപറമ്പര്‍ത്ത് നൗഷാദില്‍ നിന്ന് ഒരു കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സ്‌പ്രേ ബോട്ടിലിനകത്ത് സ്വര്‍ണം പൊടിയാക്കി കടത്തുകയായിരുന്നു . 26 ലക്ഷം വിലവരും പിടികൂടിയ സ്വര്‍ണത്തിന്.