Connect with us

Uae

ലുലു ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ജേതാക്കളായി

Published

|

Last Updated

മോഡേണ്‍സ്‌കൂള്‍ ടീം അംഗങ്ങള്‍

റിയാദ്: ലുലു കപ്പിനുവേണ്ടിയുള്ള നാലാമത് കേളി ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ റിയാദ് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അക്കാദമി സ്റ്റേഡിയത്തില്‍ ഡല്‍ഹി പബ്ലിക ്‌സ്‌കൂളും മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളും തമ്മില്‍ നടന്ന മൂന്നാമത്തെ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെമൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ജേതാക്കളായി.

നസ്രിയ അല്‍ ആസിമ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ റിയാദ് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അക്കാഡമി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

ആവേശകരമായ മത്സരത്തില്‍ ഇരു ഗോള്‍മുഖത്തും നിരവധി ആക്രമണങ്ങള്‍ നടന്നെങ്കിലും ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ മുതലാക്കാനായില്ല.ഇരു ടീമുകളും കളിയിലുടനീളം മികച്ച കളി കാഴ്ച്ചവച്ചെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ ഗോള്‍വല ചലിപ്പിക്കാനായില്ല. നിശ്ചിത സമയത്തിന് ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെമൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ജേതാക്കളായി.

മുഹമ്മദ് റഫീഖ്, ഹസ്സന്‍, സുഭാഷ്,എന്നീ അമ്പയര്‍മാരാണ് കളി നിയന്ത്രിച്ചത്.മത്സരത്തിനു മുന്നോടിയായി സംഘാടക സമിതി ഭാരവാഹികള്‍ ടീം അംഗങ്ങളെ പരിചയപ്പെട്ടു. സഫാമക്ക പോളിക്ലിനിക്കിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെ ആവശ്യമായ മെഡിക്കല്‍ സംവിധാനവും ടൂര്‍ണ്ണമെന്റിലുടനീളം സ്‌റ്റേഡിയത്തില്‍ സജജമാക്കിയിരുന്നു.

കേളിയുടെ 8ാമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ മത്സരങ്ങളോടൊപ്പമാണ് ഇന്റര്‍സ്‌കൂള്‍ മത്സരങ്ങളും നടക്കുന്നത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രായോജകര്‍. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി ഐഐപിഎസ്, യാര, ഡിപിഎസ് എന്നീ സ്‌കൂളുകള്‍ സെമിഫൈനലില്‍ എത്തിയിട്ടുണ്ട്. മൂന്നാമത് കേളി ഇന്റര്‍ സ്‌കൂള്‍ മത്സരത്തിലെ ചാമ്പ്യന്മാരായ ഐഐഎസ്ആര്‍ നേരിട്ട് സെമിഫൈനലില്‍ പ്രവേശിക്കും. നവംബര്‍ 20നു ആദ്യ സെമിഫൈനലും നവംബര്‍ 27നു രണ്ടാമത്തെ സെമിഫൈനലും നടക്കും. എട്ടാമത് കേളി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലും സമാപനവും നടക്കുന്നദിവസം തന്നെയായിരിക്കും ഇന്റര്‍സ്‌കൂള്‍ ടൂര്‍ണ്ണമെന്റിന്റെയും ഫൈനല്‍. വിജയികള്‍ക്ക് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് ട്രോഫി നല്‍കുക. അടുത്ത ആഴ്ച്ച (നവംബര്‍ 20 വെള്ളിയാഴ്ച്ച വൈകിട്ട് 6:00) നടക്കുന്നആദ്യസെമിഫൈനല്‍ മത്സരത്തില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂളും യാരാ ഇന്റര്‍നാഷണല്‍ സ്‌കൂളും തമ്മില്‍ ഏറ്റുമുട്ടും.

 

Latest