Connect with us

Gulf

ലിബിയന്‍ സ്ഥിരതക്ക് യു എ ഇ പ്രതിജ്ഞാബദ്ധം-ഡോ. ഗര്‍ഗാഷ്‌

Published

|

Last Updated

ഡോ. അന്‍വര്‍ ഗര്‍ഗാഷ്

അബുദാബി: ലിബിയയുടെ ഐക്യവും സ്ഥിരതയും കാത്തുസൂക്ഷിക്കാന്‍ യു എ ഇ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശ കാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ്. ശക്തവും സമാധാനമുള്ളതുമായ ലിബിയ മേഖലയുടെ നിലനില്‍പിനും അതിജീവനത്തിനും അത്യന്താപേക്ഷിതമാണ്. ലിബിയയില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ യു എ ഇ സജീവമായി പങ്കാളികളാവും. അവിടുത്തെ ജനങ്ങളുടെ ദുരിതത്തിന് അറുതിയുണ്ടാവണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നത്. 2011 മുതല്‍ ലിബയയെ പിന്തുണക്കുന്ന നിലപാടാണ് യു എ ഇ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
യു എന്നിന്റെ നേതൃത്വത്തില്‍ രാജ്യാന്തര സമൂഹം സമാധാനം കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങളെ എല്ലാ അര്‍ഥത്തിലും പിന്തുണക്കും. രാജ്യത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം.
ലിബിയന്‍ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ രാഷ്ട്രീയമായേ സാധിക്കൂ. അവിടുത്തെ ഓരോ ചലനവും യു എ ഇ നിരീക്ഷിക്കുന്നുണ്ട്. ലിബയയിലെ മേഖലാ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് വരികയാണ്. കടുംപിടുത്തമില്ലാത്ത രാഷ്ട്രീയ നിലപാടിലൂടെ മാത്രമേ ലക്ഷ്യം നേടാനാവൂ.
ലിബിയന്‍ പ്രശ്‌നത്തിന് രാഷ്ട്രീയമായ പരിഹാരം കാണാനുള്ള സ്‌കിറാത്ത് ഉടമ്പടി അംഗീകരിക്കാന്‍ മുഴുവന്‍ പാര്‍ട്ടികളും തയ്യാറാവണമെന്നും ഡോ. ഗര്‍ഗാഷ് അഭ്യര്‍ഥിച്ചു.

Latest