കേരളാ ക്രികറ്റ് ലീഗ് സീസണ്‍ 4ന് തുടക്കമായി

Posted on: November 16, 2015 8:40 pm | Last updated: November 16, 2015 at 8:40 pm
SHARE
കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 4ന് തുടക്കം കുറിച്ച് ക്രിസ് ഗെയില്‍ ബാറ്റ് ചെയ്യുന്നു
കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 4ന് തുടക്കം കുറിച്ച് ക്രിസ് ഗെയില്‍ ബാറ്റ് ചെയ്യുന്നു

ദുബൈ: സെവന്‍സ് സ്റ്റേഡിയത്തില്‍ ആരംഭിച്ച കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ മുന്‍ വെസ്റ്റിന്റീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റനും കേരളാ ക്രിക്കറ്റ് ലീഗ് സീസണ്‍ ഫോര്‍ ബ്രാന്റ് അംബാസഡറുമായ ക്രിസ്‌ഗെയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷി നിര്‍ത്തിയാണ് കേരളാ ക്രിക്കറ്റ് ലീഗ് സീസണ്‍ 4ന് തുടക്കം കുറിച്ചത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന ലീഗില്‍ 16 ടീമുകളാണ് പങ്കെടുക്കുന്നത്. ക്രിക്കറ്റ് രംഗത്തെ യുവ പ്രതിഭകളെ തിരഞ്ഞെടുക്കുക എന്നതാണ് ലീഗിന്റെ പ്രധാന ലക്ഷ്യം.
ദുബൈ ക്രിക്കറ്റ് കൗണ്‍സിലിന്റെയും ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ സീഷെല്‍ എവെന്റ്‌സ് ആണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളെ പ്രതിനിധീകരിച്ചുള്ള 14 ടീമുകളും രണ്ട് ക്ലബ്ബുകളുമാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്.യു എ ഇ ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഏറ്റവും ശ്രദ്ധേയമാണ് കേരള ക്രിക്കറ്റ് ലീഗ്. കഴിഞ്ഞ മൂന്നു വര്‍ഷവും നടന്ന ക്രിക്കറ്റ് ലീഗിന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഇത്തവണ ക്രിസ് ഗെയ്ല്‍ കൂടി കേരള ക്രിക്കറ്റിന് കൈകോര്‍ക്കുമ്പോള്‍ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം.