‘റിയാദ് മെട്രോ’ നിര്‍മ്മാണം അതിവേഗത്തില്‍

Posted on: November 16, 2015 8:17 pm | Last updated: November 17, 2015 at 8:15 pm
SHARE

saudiറിയാദ്:റിയാദ് മെട്രോ റയില്‍ നിര്‍മാണത്തിന്റെ 24 ശതമാനം ജോലികള്‍ പൂര്‍ത്തിയായി. പാതയുടെ ഭാഗമായുള്ള തുരങ്കങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ജസ്‌ല എന്ന ഭീമന്‍ യന്ത്രം റിയാദിലെത്തി.

ആവേശ പൂര്‍ണമായ വരവേല്‍പ്പാണ് അറിയാദ് ഡെവലപ്‌മെന്റ് അതോറിറ്റി (എഡിഎ) ജസ്‌ലയ്ക്ക് നല്‍കിയത്. സ്വീകരണ ചടങ്ങില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റയോ റെന്‍സിയുടെ സാന്നിധ്യം ശ്രദ്ധേയമായി.

റയില്‍ പാത നിര്‍മാണത്തിനാവശ്യമായ ഏഴു യന്ത്രങ്ങളില്‍ അഞ്ചാമത്തേതാണ് ജസ്‌ല. എണ്ണൂറിലധികം സൗദി എന്‍ജിനീയര്‍മാരാണ് റിയാദ് മെട്രോ റയില്‍ നിര്‍മാണത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. റിയാദിലെ ഭൂനിരപ്പില്‍ നിന്ന് 25 മീറ്റര്‍ താഴ്ചയിലുള്ള മെട്രോ സ്‌റ്റേഷനില്‍ ജസ്‌ല പ്രവര്‍ത്തനം ആരംഭിച്ചു.

പൊതു ഗതാഗതത്തിന്റെ ഓറ!!!ഞ്ച് ലൈന്‍ എന്നറിയപ്പെടുന്ന കിങ് അബ്ദുല്‍ അസ്സീസ് പദ്ധതിയുടെ ഭാഗമാണ് ഈ മെട്രോ സ്‌റ്റേഷന്‍. മലസ് ജില്ലയിലെ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് സ്‌റ്റേഡിയത്തിന്റെ തെക്കുഭാഗത്തു നിന്ന് തുരങ്കം ജസ്‌ല നിര്‍മിക്കും. ഇതിനു ശേഷം 40.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഓറഞ്ച് ലൈനിന്റെ 6.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്ക നിര്‍മാണത്തിനായി ജസ്‌ല തുടര്‍ന്നും ഉപയോഗിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here