രാഹുലിന് ബ്രിട്ടീഷ് പൗരത്വമെന്ന് സുബ്രഹ്മണ്യം സ്വാമി; ഇല്ലെന്ന് കോണ്‍ഗ്രസ്

Posted on: November 16, 2015 7:42 pm | Last updated: November 16, 2015 at 7:42 pm
SHARE

RAHUL AND SUBRAHMANYAM SWAMIന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ അദ്ദേഹം ആരോപിച്ചു. എന്നാല്‍ രാഹുലിനെതിരായ ആരോപണം തെറ്റാണെന്നും അദ്ദേഹത്തിന് ബ്രിട്ടീഷ് പൗരത്വം ഇല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

ബ്രിട്ടണ്‍ ആസ്ഥാനമായ ബാക് ഓപ്‌സ് കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുല്‍ എന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നത്. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നും ലണ്ടനിലാണ് താമസമെന്നും ഇതില്‍ കാണിച്ചിട്ടുണ്ട്. ഇതിലെ ജനനതീയതിയും രാഹുലിന്റെ ജനനതീയതിയും ഒന്നാണെന്നും സുബ്രഹ്മണ്യം സ്വാമി ചൂണ്ടിക്കാട്ടുന്നു. 2005ലെ രേഖകളാണ് സ്വാമി പുറത്തുവിട്ടിരിക്കുന്നത്.

എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണെന്നാണ് കോണ്‍ഗ്രസ് വാദം.

LEAVE A REPLY

Please enter your comment!
Please enter your name here