പാരീസ് ഭീകരാക്രമണം: മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞു

Posted on: November 16, 2015 6:20 pm | Last updated: November 16, 2015 at 9:47 pm
SHARE

paris mastermind abdel hamid abaaound
പാരീസ്: 129 പേരുടെ മരണത്തിനിടയാക്കിയ പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ബെല്‍ജിയം പൗരനായ അബ്ദുല്‍ ഹമീദ് അബൗദാണ് ആക്രമണത്തിന് പിന്നിലെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ ഇപ്പോള്‍ സിറിയയില്‍ ആണെന്നാണ് പോലീസ് നിഗമനം.

ആക്രമണവുമായി ബന്ധപ്പെട്ട് ബെല്‍ജിയത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭീകരാക്രമണത്തില്‍ ബന്ധമുണ്ടെന്ന് കരുതുന്ന ഒരു സിറിയക്കാരനെയും ഫ്രഞ്ച് പൗരനെയും തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ നേരത്തെ ഭീകരാക്രമണ കേസുകളില്‍ പ്രതികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here