പുരസ്‌കാരങ്ങള്‍ ഉപേക്ഷിച്ചുള്ള പ്രതിഷേധത്തോട് യോജിപ്പില്ല: രാഷ്ട്രപതി

Posted on: November 16, 2015 5:59 pm | Last updated: November 17, 2015 at 10:54 am
SHARE

Press council awardന്യൂഡല്‍ഹി: പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയുള്ള പ്രതിഷേധ രീതിയോട് യോജിക്കാനാകില്ലെന്ന രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് പ്രതിഷേധിക്കേണ്ടതെന്നും വികാരപ്രകടനങ്ങള്‍ക്ക് അടിമപ്പെടരുതെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു. ദേശീയ മാധ്യമ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ നടക്കുന്ന പലതും വേദനയുണ്ടാക്കുന്നതാകാം. അവയോട് സമതുലിതമായി പ്രതികരിക്കണം. പുരസ്‌കാരങ്ങള്‍ കഴിവിനും പ്രതിഭക്കും ലഭിക്കുന്ന അംഗീകാരമാണ് അത് വിലമതിക്കാനാകില്ലെന്നും രാഷ്ട്രപതി പറഞ്ഞു.

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ രാഷ്ട്രപതി വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here