Connect with us

Ongoing News

കനത്ത മഴ; ഇന്ത്യാ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് മൂന്നാം ദിവസവും ഉപേക്ഷിച്ചു

Published

|

Last Updated

ബംഗളൂരു: ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിയും മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. മോശം കാലാവസ്ഥ കാരണം ഇന്നത്തെ മത്സരം ഉപേക്ഷിക്കുകയാണെന്ന് ബി.സി.സി.ഐ ട്വീറ്ററിലൂടെ അറിയിച്ചു. ഇന്നലെയും മഴയെ തുടര്‍ന്ന് കളി ഉപേക്ഷിച്ചിരുന്നു. നാലാം ദിവസത്തെ മത്സരം രാവിലെ 9.15ന് തുടങ്ങുമെന്നും ബിസിസിഐ അറിയിച്ചു.

Latest