ചൈനയില്‍ മണ്ണിടിച്ചില്‍; 21 മരണം

Posted on: November 16, 2015 1:16 pm | Last updated: November 16, 2015 at 1:16 pm
SHARE

chinal landlide
ബീജിംഗ്: ചൈനയില്‍ മണ്ണിടിച്ചിലില്‍ 21 മരണം. ഷെജിയാങ് പ്രവിശ്യയിലെ ലിഡോങ് ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. ശക്തമായ മഴയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നിരവധി വീടുകള്‍ മണ്ണിനടിയിലായി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here