നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത്: മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയില്‍

Posted on: November 16, 2015 1:09 pm | Last updated: November 16, 2015 at 1:09 pm
SHARE
Yasir mohammed nedumbassery gold case
യാസിര്‍ മുഹമ്മദ്

കോയമ്പത്തൂര്‍: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളില്‍ ഒരാള്‍ പിടിയില്‍. മുവാറ്റുപുഴ സ്വദേശി യാസിര്‍ മുഹമ്മദ് (25) ആണ് പിടിയിലായത്. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ കോയമ്പത്തൂരില്‍ എത്തിയ ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

2013 – 2015 കാലയളവില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി 2000 ഖോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതിയാണ് യാസിര്‍. മുവാറ്റുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് 400 കോടി രൂപ വിലവരുന്ന സ്വര്‍ണം കടത്തിയത്. കേസില്‍ ഏതാനും പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here