കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; വന്‍ അപകടം ഒഴിവായി

Posted on: November 16, 2015 1:01 pm | Last updated: November 17, 2015 at 10:51 am
SHARE

karippor airportമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ അപകടം ഒഴിവായി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കുകയായിരുന്നു. നിര്‍മാണത്തിനായി പൊളിച്ച റണ്‍വേയുടെ അടുത്ത്‌ചെന്നാണ് വിമാനം നിന്നത്.

കരിപ്പൂരില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടാനിരുന്ന വിമാനം ടേക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറുകയായിരുന്നു. പിന്നീട് പുഷ്ബാക് ചെയ്ത് റണ്‍വേയില്‍ തിരിച്ചെത്തിയ വിമാനം ഷാര്‍ജയിലേക്ക് പുറപ്പെടുകയും ചെയ്തു. പൈലറ്റിന്റെ പിഴവാണ് കാരണമെന്ന് കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here