Connect with us

Health

കേന്ദ്ര ഗവണ്‍മെന്റ് ആശുപത്രികളില്‍ ക്യാന്‍സര്‍ മരുന്നുകള്‍ക്ക് 60 ശതമാനം വിലക്കുറവ്

Published

|

Last Updated

ന്യൂഡല്‍ഹി: ക്യാന്‍സറിനും ഹൃദ്‌രോഗത്തിനുമുള്ള മരുന്നുകള്‍ കേന്ദ്ര ഗവണ്‍മെന്റ് ആശുപത്രികളില്‍ 50 മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. എയിംസ്, സഫ്ദര്‍ജംഗ് ആശുപത്രി, റാം മനോഹര്‍ ലോഹ്യ ആശുപത്രി തുടങ്ങിയ ഇടങ്ങളില്‍ ഇതിനായി പ്രത്യേക ഫാര്‍മസികള്‍ തുറന്നു. അഫോര്‍ഡബിള്‍ മെഡിസിന്‍സ് ആന്റ് റിലയബിള്‍ ഇംപ്ലാന്റ്‌സ് ഫോര്‍ ട്രീറ്റ്‌മെന്റ് – എഐആര്‍ഐടി പദ്ധതി പ്രകാരമാണ് സര്‍ക്കാര്‍ നടപടി.

ക്യാന്‍സറിനുള്ള 200ലധികം മരുന്നുകളും ഹൃദ്‌രോഗത്തിനുള്ള 186 മരുന്നുകളും 148 സ്റ്റന്‍ഡുകളും വിലക്കുറവില്‍ ലഭ്യമാകും. ക്യാന്‍സറും ഹൃദ്‌രോഗങ്ങളും രാജ്യത്ത് വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. 1990ന് ശേഷം ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 60 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ക്യാന്‍സര്‍ – 2013 റിപ്പോര്‍ട്ട് പ്രകാരം 2013ല്‍ ലോകത്ത് 14.9 ദശലക്ഷം പേര്‍ക്ക് ക്യാന്‍സര്‍ ബാധിച്ചുവെന്ന് വെളിപ്പെടുത്തുന്നു. ഇവരില്‍ 8.2 ദശലക്ഷം പേരും മരണത്തിന് കീഴടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest