Connect with us

Gulf

കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

ദുബൈ: പൊതു-സ്വകാര്യ വിദ്യാലയങ്ങളിലെ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിക്ക് ദുബൈ പോലീസ് തുടക്കമിട്ടു. ഇതിനായി പ്രത്യേക കമ്മിറ്റിക്കും രൂപംനല്‍കിയിട്ടുണ്ട്. യു എ ഇ ഭരണഘടന ഉറപ്പാക്കുന്ന സംരക്ഷണം കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മത്തര്‍ അല്‍ മസീന വ്യക്തമാക്കി.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക കമ്മിറ്റിക്ക് രൂപംനല്‍കിയിട്ടുണ്ട്. ദുബൈ പോലീസിന്റെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനുള്ള വിഭാഗത്തിന്റെ കീഴിലാണ് ദുബൈ എജ്യുക്കേഷന്‍ സോണുമായും നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുമായും സഹകരിച്ച് കമ്മിറ്റി പ്രവര്‍ത്തിക്കുകയെന്നും മസീന പറഞ്ഞു.

എമിറേറ്റില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുന്ന ഒരു സംസ്‌കാരം രൂപപ്പെടുത്തുന്നതിന്റെ ഭാഗമാണ് കമ്മറ്റിക്ക് രൂപംനല്‍കിയിരിക്കുന്നതെന്ന് ദുബൈ പോലീസിന്റെ സ്ത്രീകളയെും കുട്ടികളെയും സംരക്ഷിക്കുന്നതിനുള്ള വിഭാഗം ഡയറക്ടര്‍ മേജര്‍ ശഹീന്‍ ഇഷാഖ് അല്‍ മസ്‌നിയും പറഞ്ഞു.
കുട്ടികളുടെ സംരക്ഷണം സ്‌കൂളിലും പുറത്തും ഉറപ്പാക്കുകയാണ് പോലീസിന്റെ ലക്ഷ്യം. ഏത് തരത്തിലുള്ള ആക്രമണവും ലൈംഗികാതിക്രമം ഉള്‍പെയുള്ളവയില്‍ നിന്നും കുട്ടികള്‍ക്ക് പൂര്‍ണ സംരക്ഷണം ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Latest