രക്തദാന ക്യാമ്പ്  സംഘടിപ്പിച്ചു

Posted on: November 15, 2015 8:15 pm | Last updated: November 15, 2015 at 8:15 pm
SHARE

blood donationബുരൈദ:  ഖസിം പ്രവാസി  സംഘം  സഫറ യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ്  സംഘടിപ്പിച്ചു.സഉൗദി ആരോഗ്യ  മന്ത്രാലയവുമായി
സഹകരിച്ചു  നടത്തിയ  ക്യാമ്പ് അല്‍ -റയാന്‍ ഇഷ്ത്രാഹയില്‍  ഖസിം ബ്ലഡ്‌ ബാങ്ക് മേധാവി  അബ്ദുള്ള ഗദ്ധീര്‍ അല്‍-ഹര്‍ബി ഉദ്ഘാടനം ചെയ്തു. ആരോഗ്യ  മന്ത്രാലയ ഉദ്യോഗസ്ഥരായ ഡോ. മൊഹ്സന്‍,ബാസ്സിം അല്‍-ഹമാദ്
സംബന്ധിച്ചു.

ആറു  മാസം മുമ്പ് രക്തദാനം നല്‍കിയവര്‍ക്കുള്ള മന്ത്രാലയത്തിന്റെ പ്രശംസി പത്രവും വിതരണം ചെയ്തു .
യൂണിറ്റു പ്രസിഡന്റ്‌ ഷമീര്‍ പള്ളിമുക്ക് ,സെക്രട്ടറി ബിജുമോന്‍
ഭാരവാഹികളായ ,മുസ്തഫ ,ദാസ് ,ഹേമന്ദ് ,അനില്‍ കിളിമാനൂര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി .

രാത്രി നടന്ന സമാപന സമ്മേളനം കേന്ദ്ര പ്രസിഡന്റ്‌ പ്രശാന്ത് പിണറായി ഉദ്ഘാടനം ചെയ്തു. പരിപാടികള്‍ക്ക് സമാപനം
കുറിച്ചു കൊണ്ട്  വിവിധ കലാപരിപാടികളും അരങ്ങേറി

LEAVE A REPLY

Please enter your comment!
Please enter your name here