ബാര്‍കോഴക്കേസില്‍ നീതി ലഭിച്ചില്ല: ജോസ് കെ മാണി

Posted on: November 15, 2015 4:10 pm | Last updated: November 15, 2015 at 4:14 pm
SHARE

Jose-K-Mani-nomination43കോട്ടയം: ബാര്‍കോഴക്കേസില്‍ കേരളാ കോണ്‍ഗ്രസ് (എം)ന് നീതി ലഭിച്ചില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവും കെ എം മാണിയുടെ മകനുമായ ജോസ് കെ മാണി. ഒളിഞ്ഞും തെളിഞ്ഞും പലതും ബാര്‍കേസില്‍ നടന്നിട്ടുണ്ട്. ഇതേ അഭിപ്രായം ജനങ്ങള്‍ക്കുമുണ്ട്. ഇതിനു പിന്നിലെ കാര്യങ്ങള്‍ മാധ്യമങ്ങളും ജനങ്ങളും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍കേസോടെ കേരളാ കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന് ചിലര്‍ കരുതി. എന്നാല്‍ ആ ധാരണകള്‍ തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു മാണിക്ക് പാലായില്‍ നല്‍കിയ സ്വീകരണം. ബാര്‍ കേസില്‍ രണ്ട് നീതിയാണ് ഉണ്ടാകുന്നതെന്ന വികാരമാണ് മാണി പാലായില്‍ പ്രകടിപ്പിച്ചതെന്നും ജോസ് കെ മാണി പറഞ്ഞു.