Connect with us

International

മോദിയുടെ സന്ദര്‍ശനത്തിനിടെ തുര്‍ക്കിയില്‍ സ്‌ഫോടനം

Published

|

Last Updated

അങ്കാറ: പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുന്നതിനെ തുര്‍ക്കിയില്‍ ചാവേര്‍ സ്‌ഫോടനം. ഇസില്‍ തീവ്രവാദി പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്. നാല് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. രാജ്യത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജി 20 ഉച്ചകോടി തുര്‍ക്കിയില്‍ നടക്കാനിരിക്കുകയാണ്. ഇതിനായാണ് മോദി ഇവിടെയെത്തിയത്. പാരീസിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് തുര്‍ക്കിയിലെ ചാവേര്‍ സ്‌ഫോടനം.

ഐഎസ് തീവ്രവാദികളുടെ കേന്ദ്രമായ സിറിയില്‍ നിന്ന് 500 കി.മീ മാത്രം അകലെയുള്ള തുര്‍ക്കിയിലെ അന്താല്യയിലാണ് ലോകനേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടി നടക്കുന്നത്. മൂന്ന് ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി തുര്‍ക്കിയിലെത്തുന്നത്.

Latest