കേരള മുസ്‌ലിം ജമാഅത്തിന് യൂനിറ്റുകളായി

Posted on: November 15, 2015 10:45 am | Last updated: November 15, 2015 at 10:46 am
SHARE

കൊപ്പം: ധര്‍മപതാകയേന്തുക പ്രമേയത്തില്‍സംസ്ഥാന വ്യാപകമായി നടക്കന്ന കേരള മുസ് ലീം ജമാഅത്ത് രൂപവത്കരണത്തിനും എസ് വൈ എസ് പുനസംഘടനക്കും കൊപ്പം സോണില്‍ തുടക്കമായി.
കീഴ്മുറിയില്‍ നടന്ന കൗണ്‍സിലില്‍ ശിഖത്തലി ബാഖവി അധ്യക്ഷത വഹിച്ചു. സലാല ഐ സി സി എഫ് പ്രസിഡന്റ് മൊയ്തുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. സോണ്‍ സെക്രട്ടറി അലിയാര്‍ അഹ് സനി തിരെഞ്ഞടുപ്പ് നിയന്ത്രിച്ചു. പി ഉമര്‍ അല്‍ഹസനി, മുസ്തഫ സഅദി, അബ്ദുള്‍റഹ് മാന്‍ ബാഖവി, അബ്ദുള്ള സഖാഫി പ്രസംഗിച്ചു. ബശീര്‍ മൗലവി സ്വാഗതം പറഞ്ഞു.
മണ്ണാര്‍ക്കാട്: കേരള മുസ് ലീം ജമാഅത്ത് യൂനിറ്റ് കമ്മിറ്റി രൂപവത്ക്കരണത്തിന് തുടക്കമായി. കോട്ടോപ്പാടം സര്‍ക്കിളിലെ കോട്ടോപ്പാടം യൂനിറ്റിലാണ് അലനല്ലൂര്‍ സോണില്‍ പ്രഥമ യൂനിറ്റ് രൂപവത്ക്കരിച്ചത്. അബ്ബാസ് സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഉസ് മാന്‍ സഖാഫി കുലുക്കിലിയാട് നേതൃത്വം നല്‍കി.
പി സി മുഹമ്മദാലി, കെ വി ഹംസ, പി പി കമ്മു, പി പി ഹമീദ് പ്രസംഗിച്ചു. കേരള മുസ് ലീം ജമാഅത്ത് കൗണ്‍സില്‍ ‘ാരവാഹികളായി പി പി മുഹമ്മദ് എന്ന ബാപ്പു (പ്രസി), കെ വി ഹംസ, മുഹമ്മദ് എന്ന ബാപ്പുട്ടി (വൈ പ്രസി), പി പി കമ്മു( ജന സെക്ര) എന്‍ മുഹമ്മദ്, കെ അഹമ്മദ്( ജോ സെക്ര), സി എച്ച് ഹംസ (ട്രഷ), എസ് വൈ എസ് യൂനിറ്റ് ഭാരവാഹികള്‍: പി പി ഹമീദ് (പ്രസി), പി കെ ഹംസ, പി പി അശറഫ( വൈ പ്രസി), പി സി മുഹമ്മദാലി (ജന സെക്ര), അബ്ദുള്‍സലീം, മുഹമ്മദ് ഷെരീഫ് (ജോ സെക്ര), പി പി ഹംസ (ട്രഷ).

LEAVE A REPLY

Please enter your comment!
Please enter your name here