തെരുവ് നായ ശല്യത്തിനെതിരെ നടപടി വേണം: എസ് ബി എസ് മേപ്പാടി റെയ്ഞ്ച്

Posted on: November 15, 2015 10:38 am | Last updated: November 15, 2015 at 10:38 am

കോട്ടനാട്: ജനങ്ങളെ ഭീതിയിലാഴ്ത്തി വര്‍ധിച്ചു വരുന്ന തെരുവ് നായകള്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്ന് സുന്നീ ബാല സംഘം മേപ്പാടി റെയ്ഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. മേപ്പാടി സുന്നീ മസ്ജിദില്‍ നടന്ന യോഗം എസ് ജെ എം ജില്ലാ സെക്രട്ടറി അബ്ദുസ്സ്‌ലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബഷീര്‍ സഅദി അധ്യക്ഷത വഹിച്ചു. സേവനം നമ്മുടെ മുഖമുദ്ര എന്ന വിഷയം ഖമറുദ്ദീന്‍ ബാഖവിയും ജയിക്കാന്‍ പഠിക്കാം എന്ന വിഷയത്തില്‍ അശ്‌റഫ് സഖാഫിയും ക്ലാസെടുത്തു. മുഹ് യുദ്ദീന്‍ സഖാഫി, മുഈനുദ്ദീന്‍ മുസ്‌ലിയാര്‍, അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ സംസാരിച്ചു. എസ് ബി എസ് റെയ്ഞ്ച് ഭാരവാഹികള്‍: വി അനസ് തോമാട്ടുചാല്‍(പ്രസി), എം നിഹാല്‍ കോട്ടനാട്, ലബീബ് കാപ്പംകൊല്ലി, സ്വാലിഹ് പുതുക്കാട്(വൈസ് പ്രസി), നിഷ്മല്‍ താഞ്ഞിലോട്(ജനറല്‍ സെക്ര), നജ്മുദ്ദീന്‍ ചൂരല്‍മല,സിനാന്‍ നെടുമ്പാല, സ്വാദിഖ് പുതുക്കാട്(ജോ.സെക്ര), മുര്‍ശിദ് കുന്നമംഗലം വയല്‍(ട്രഷറര്‍).