എസ് എസ് എഫ് ക്യാമ്പസ് ധര്‍മ സഞ്ചാരം നാളെ പ്രയാണമാരംഭിക്കും

Posted on: November 15, 2015 10:32 am | Last updated: November 15, 2015 at 10:32 am
SHARE

മലപ്പുറം: എസ് എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ക്യാമ്പസുകളിലൂടെയുള്ള ധര്‍മസഞ്ചാരം നാളെ തുടങ്ങും. ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന ശീര്‍ഷകത്തില്‍ നവംബര്‍ 21 ന് നടക്കുന്ന ക്യാമ്പസ് സമ്മേളനത്തിന്റെ പ്രചാരണമായിട്ടാണ് ധര്‍മ സഞ്ചാരം നടക്കുന്നത്.
നാളെ മലപ്പുറം ഗവ. കോളജില്‍ നിന്ന് യാത്ര തുടങ്ങും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി എ മുഹമ്മദ് പറവൂര്‍ സഞ്ചാരം ക്യാപ്റ്റനും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം അബ്ദുര്‍റഹ്മാന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ സൈനുദ്ദീന്‍ സഖാഫി, എസ് എസ് എഫ് സംസ്ഥാന ക്യാമ്പസ് സെക്രട്ടറി ഡോ. നൂറുദ്ദീന്‍ റാസി, ജില്ലാ പ്രസിഡന്റ് എം ദുല്‍ഫുഖാറലി സഖാഫി പ്രസംഗിക്കും. ധര്‍മ സഞ്ചാരത്തില്‍ നാളെ എം ഇ എ കോളജ് അരീക്കോട്, ഗവ. കോളജ് കൊണ്ടോട്ടി, മഅ്ദിന്‍ ആര്‍ട്‌സ്, എച്ച് എം അക്കാദമി മഞ്ചേരി, എന്‍ എസ് എസ് മഞ്ചേരി എന്നീ ക്യാമ്പസുകളില്‍ സ്വീകരണം നല്‍കും.
ചൊവ്വാഴ്ച ബ്ലോസം കൊണ്ടോട്ടി, സാഫി വാഴയൂര്‍, ഇ എം ഇ എ കൊണ്ടോട്ടി, ഫാറൂഖ് കോട്ടക്കല്‍, മലബാര്‍ ഊരകം, ഗ്രേസ് വാലി വളാഞ്ചേരി, മാര്‍ത്തോമ ചുങ്കത്തറ, എം ഇ എസ് മമ്പാട്, സഹ്യ വണ്ടൂര്‍. ബുധനാഴ്ച എം ഇ എസ് പൊന്നാനി, താവന്നൂര്‍ ഗവണ്‍മെന്റ് കോളജ്, സംസ്‌കൃതം യൂനിവേഴ്‌സിറ്റി, പി പി ടിഎം ചേറൂര്‍, കോ-ഓപ്പറേറ്റീവ് പരപ്പനങ്ങാടി, പി എസ് എം ഒ തിരൂരങ്ങാടി, ഗവ. കോളജ് മങ്കട, മജ്‌ലിസ് പുറമണ്ണൂര്‍, എം ഇ എസ് കുറ്റിപ്പുറം, എന്നിവിടങ്ങളില്‍ സഞ്ചാരം എത്തും.
ധര്‍മ സഞ്ചാരത്തിന്റെ സമാപന ദിവസമായ നവംബര്‍ 19ന് ഗവ. കോളജ് താനൂര്‍, എസ് എസ് എം പോളി തിരൂര്‍, ഗവ. പോളി ചേളാരി, എന്‍ജിനിയറിംഗ് കോളജ് യൂനിവേഴ്‌സിറ്റി, ഗവ. പോളി പെരിന്തല്‍മണ്ണ, ജംസ് പനങ്ങാങ്ങര എന്നീ ക്യാമ്പസിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം മൂന്ന് മണിക്ക് മൂന്ന് സര്‍വകലാശാലകളില്‍ സഞ്ചാരത്തിന് സമാപനമാകും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, മലയാളം യൂനിവേഴ്‌സിറ്റി, അലീഗഢ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ധര്‍മസഞ്ചാരത്തിന്റെ സമാപന സമ്മേളനം നടക്കുക.
കെ വി ഫഖ്‌റുദ്ദീന്‍ സഖാഫി കണ്‍ട്രോളറും ടി അബ്ദുന്നാസര്‍, പി കെ അബ്ദുസമദ്, സി കെ മുഹമ്മദ് ഫാറൂഖ്, എം കെ മുഹമ്മദ് സ്വഫ്‌വാന്‍, കെ പി മുഹമ്മദ് യൂസുഫ്, സി പി കുഞ്ഞീതു ലീഡര്‍മാരുമായ ക്യാമ്പസ് ടീമാണ് സഞ്ചാരം നയിക്കുക.
മുഹമ്മദ് ശരീഫ് സഖാഫി ആക്കോട്, സഈദ് സഖാഫി കോട്ടക്കല്‍, മുഹമ്മദ് ശരീഫ് സഅദി നിലമ്പൂര്‍, മുഹമ്മദ് ബുഖാരി താനൂര്‍, ശംസുദ്ദീന്‍ വളാഞ്ചേരി, സൈനുദ്ദീന്‍ സഖാഫി തിരൂരങ്ങാടി കോ-ഓര്‍ഡിനേറ്റര്‍മാരായ സമിതി ധര്‍മ സംഞ്ചാരത്തിന്റെ ക്രമീകരണം നല്‍കുന്നത്. ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ഡിസ്ട്രിക്ട് മോറല്‍ ആക്ടിവേഷന്‍ ക്ലബ്ബ് അംഗങ്ങള്‍ സഞ്ചാരത്തിലെ സ്ഥിരാംഗങ്ങളാണ്. ഡിവിഷന്‍ നേതാക്കള്‍, ക്യാമ്പസ് ഭാരവാഹികള്‍ ധര്‍മ സഞ്ചാരത്തെ അനുഗമിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here