Connect with us

Kozhikode

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ പെരുവഴിയില്‍

Published

|

Last Updated

മുക്കം: ഹജജ് വിസ തട്ടിപ്പില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട നൂറുകണക്കിനാളുകള്‍ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചു കിട്ടാനായി കോടതിയിലും പോലീസ് സ്‌റ്റേഷനുകളിലും മാസങ്ങളായി കയറിയിറങ്ങിയിട്ടും ഫലം ഇല്ല. മുഖ്യ പ്രതികളായ ജാബിറിന്റെയും മന്‍സൂറിന്റെയും മറ്റു സഹായികളുടെയും വശം കൊടുത്ത പാസ്‌പോര്‍ട്ടുകള്‍ തിരിച്ചു കിട്ടാനാണ് കബളിപ്പിക്കപ്പെട്ടവര്‍ മാസങ്ങളായി കോടതിയിലും സ്‌റ്റേഷനുകളിലും കയറിയിറങ്ങുന്നത്. 416 പാസ്‌പോര്‍ട്ടുകളാണ് ഓമശ്ശേരി പെട്രോള്‍ പമ്പിനു സമീപത്ത് വെച്ച് ആളൊഴിഞ്ഞ കാറില്‍ നിന്നും കണ്ടെടുത്തിരുന്നത്. വക്കീലിനെ വെച്ച് ആഴ്ചയിലൊരിക്കല്‍ കോടതിയില്‍ പോകേണ്ട അവസ്ഥയിലാണ് കബളിപ്പിക്കപ്പെട്ടവര്‍.
മദ്‌റസ അധ്യാപകര്‍, പളളി ഇമാമുമാര്‍, തൊഴിലാളികള്‍ തുടങ്ങിയവരാണ് മാസങ്ങളായി പാസ്‌പോര്‍ട്ടിനായി ഓടി നടക്കുന്നത്. അതിനിടെ സി ഐ ഓഫീസില്‍ ചെന്ന് വിശദീകരണം നല്‍കുകയും വേണം. പലവട്ടം കോടതി കയറിയതിന് ശേഷമാണ് പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കുന്നത്. കേസിന്റെ നടപടികള്‍ മുന്നോട്ടു പോകാത്തതാണ് പാസ്‌പോര്‍ട്ടുകള്‍ നല്‍കാന്‍ വൈകുന്നതെന്നാണ് വിവരം.
ജാബിറിനെതിരെ പരാതി പറയാന്‍ ആരും മുന്നോട്ടു വരുന്നില്ലെന്ന് പോലീസിനും പരാതിയുണ്ട്. പാസ്‌പോര്‍ട്ടിനായി കോടതിയും സ്‌റ്റേഷനും കയറിയിറങ്ങുന്നതിനിടെ പലര്‍ക്കും വിദേശ അവസരം നഷ്ടമാകുന്നുണ്ട്.

Latest