Connect with us

National

ദീപാവലിക്ക് തമിഴകം കുടിച്ചത് 401 കോടിയുടെ മദ്യം

Published

|

Last Updated

കോയമ്പത്തൂര്‍: ദീപാവലിയോടനുബന്ധിച്ച് തമിഴകത്ത് കുടിച്ചുതീര്‍ത്തത് 401 കോടി രൂപയുടെ മദ്യം. സര്‍ക്കാര്‍ ലക്ഷ്യമിട്ടതിലും ഒരു കോടി രൂപ കൂടുതലാണിത്. തമിഴ്‌നാട്ടില്‍ 6,823 ടാസ്മാക് മദ്യ ചില്ലറ വില്‍പ്പന കടകളുണ്ട്. ഇവയിലൂടെ സാധാരണ ദിവസങ്ങളില്‍ 60 മുതല്‍ 65 കോടി രൂപയുടെ മദ്യം വിറ്റഴിയുന്നതായാണ് കണക്ക്. ഒഴിവ് ദിനങ്ങളില്‍ വില്‍പ്പന 70 കോടി രൂപ വരെയായി ഉയരും.
കഴിഞ്ഞ വര്‍ഷം ദീപാവലിയോടടുത്ത രണ്ട് ദിവസങ്ങളില്‍ ഏകദേശം 220 കോടി രൂപയുടെയും മൂന്നാം ദിവസം 80 കോടി രൂപയുടെയും മദ്യം വിറ്റിരുന്നു. കഴിഞ്ഞ ആയുധപൂജാ വേളയില്‍ ഒറ്റ ദിവസം 120 കോടി രൂപയുടെ മദ്യം ചെലവായി. കഴിഞ്ഞ വര്‍ഷം ദീപാവലി വേളയില്‍ 300 കോടി രൂപയുടെ മദ്യം ഇത്തവണ 400 കോടി രൂപയുടെ വില്‍പ്പനയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. കഴിഞ്ഞ 9, 10, 11 ദിവസങ്ങളിലായി 401 കോടി രൂപയുടെ മദ്യം വിറ്റെന്നാണ് കണക്ക്. ദീപാവലിയുടെ മുന്‍പത്തെ ദിവസമായ ഒന്‍പതിന് 110 കോടി രൂപയുടെയും ദീപാവലി ദിനത്തില്‍ 146 കോടി രൂപയുടെയും 11ന് 145 കോടി രൂപയുടെയും മദ്യം വിറ്റഴിച്ചു.
ഇത്തവണ ദീപാവലിയുടെമുന്‍പത്തെ ദിനമായ ഒമ്പതിന് 10.2 കോടിയുടെയും ദീപാവലി ദിനത്തില്‍ 12.4 കോടിയുടെയും മദ്യം വിറ്റഴിഞ്ഞു. കോയമ്പത്തൂരില്‍ മാത്രം 22.6 കോടി രൂപയുടെ മദ്യമാണ് കുടിച്ചുതീര്‍ത്തത്. ജില്ലയിലെ 368 മദ്യക്കടകളിലൂടെ ദിവസം ഒരു കോടിയിലധികം രൂപയുടെ മദ്യം വില്‍ക്കുന്നുണ്ട്. ദീപാവലി വേളയില്‍ കഴിഞ്ഞ വര്‍ഷത്തേതിലും 101 കോടി രൂപയുടെ മദ്യം കൂടുതലായി വിറ്റഴിഞ്ഞത് മദ്യനിരോധത്തിനായി മുറവിളികൂട്ടുകയും മദ്യത്തിനെതിരെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നവരെഅമ്പരപ്പിച്ചിരിക്കുകയാണ്.
ദീപാവലിയോടു ബന്ധപ്പെട്ടു മദ്യക്കടകളില്‍ എല്ലാ ബ്രാന്‍ഡ് മദ്യങ്ങളും ആവശ്യത്തിനു ശേഖരിച്ചുവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. 10 ദിവസത്തേക്കാവശ്യമായ മദ്യം എല്ലാ ടാസ്മാക് കടകളിലും സ്റ്റോക്ക് ചെയ്യാന്‍ നടപടിയെടുത്തിരുന്നു.

Latest