സമസ്ത: 34 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

Posted on: November 15, 2015 12:03 am | Last updated: November 15, 2015 at 12:03 am
SHARE

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച മുപ്പത്തിനാല് മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി.
സയ്യിദ് അലി ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി, കാസര്‍കോട്, എന്നീ ജില്ലകളില്‍ നിന്നും കര്‍ണാടകയിലെ ദക്ഷിണകന്നട ജില്ലയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും യു എ ഇ യില്‍ നിന്നും അപേക്ഷിച്ച മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
കോഴിക്കോട്: സുന്നി സെന്റര്‍ മദ്‌റസ നടുവണ്ണൂര്‍, മലപ്പുറം: മര്‍കസുല്‍ ഉലും ഇംഗ്ലീഷ് മീഡിയം മദ്‌റസ കൂട്ടായി മാസ്റ്റര്‍പടി, ഇര്‍ശാദിയ്യ മദ്‌റസ വാണിയമ്പലം ടൗണ്‍, നൂറുല്‍ ഹുദാ സുന്നി മദ്‌റസ കോയംകുളം ചെട്ടിപ്പടി, അല്‍ മദ്‌റസത്തുല്‍ ജൗഹരിയ്യ പുല്ലിപ്പറമ്പ്, ഖാലിദ്ബ്‌നു വലീദ് മദ്‌റസ കുമ്മിണിപ്പറമ്പ് പാലക്കാട്: റൗലത്തുല്‍ ഉലും സുന്നി മദ്‌റസ നായര്‍പടി-തൃക്കടീരി, നൂറുല്‍ ഹുദാ ബ്രാഞ്ച് മദ്‌റസ പുലിക്കോട് നരിയമ്പാടം, മഅ്ദനുല്‍ ഉലും മദ്‌റസ അമ്പലപ്പറമ്പ്, സിറാജുല്‍ ഹുദാ മദ്‌റസ കൂട്ടാല, ഇര്‍ഷാദുസ്സിബ്‌യാന്‍ മദ്‌റസ കിഴക്കുംപ്പുറം, കണ്ണൂര്‍: ഹോളിഡെ മദ്‌റസ അല്‍ അബ്‌റാര്‍ കണ്ണൂര്‍, അലിഫ് വെക്കേഷന്‍ മദ്‌റസ ചൊരുക്കള കുരുമത്തൂര്‍, തൃശൂര്‍: ഇ.കെ.മുഹമ്മദ് ദാരിമി അല്‍ഖാദിരി മെമ്മോറിയല്‍ ദാറുസ്സലാം മദ്‌റസ ചിറക്കല്‍, ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ ബ്രാഞ്ച് കുതിരംപാറ, ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ തെക്കേ പുന്നയൂര്‍, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ തെക്കേപുന്നയൂര്‍, ഫത്ഹുല്‍ ഉലും ഹാശിമി നഗര്‍ തളിക്കുളം, നൂറുല്‍ ഉലമാ സുന്നി മദ്‌റസ വാടാനപ്പള്ളി, താജുല്‍ ഉലൂം മദ്‌റസ ബദ്‌രിയ്യ റോഡ് വാടാനപ്പള്ളി, വയനാട്: മര്‍കസുല്‍ ഹിദായ മദ്‌റസ ഓടപ്പള്ളം കവല, എറണാകുളം: ബഹ്‌റുല്‍ ഉലും മദ്‌റസ മണിക്കിണര്‍ പൈമറ്റം, ടി.എസ്.കെ.തങ്ങള്‍ മെമ്മോറിയല്‍ മദ്‌റസ കലൂര്‍-കുറുപ്പുംചിറ റോഡ്, ഇടുക്കി: സിറാജുല്‍ ഉലും മദ്‌റസ കാനം-കരിമ്പന്‍, കാസര്‍കോട്: താജുല്‍ ഉലമാ സുന്നി മദ്‌റസ ആല്‍നടുക്കം-ആലൂര്‍, ദാറുല്‍ ഇഹ്‌സാന്‍ സെക്കണ്ടറി മദ്‌റസ ഹസനാബാദ് ബദിയട്ക്ക, മിന്‍ഹാജ് ഇംഗ്ലീഷ് മീഡിയം മദ്‌റസ കുനിയ, കര്‍ണാടക: ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ ഗോളികട്ടെ ഹവാഞ്ചെ, സിറാജുല്‍ ഹുദാ മദ്‌റസ നാനിലകോടി കാരാജെ, തമിഴ്‌നാട്: മദീനത്തുല്‍ ഇല്‍മ് മദ്‌റസ കീളക്കറൈ, അല്‍ ഖാദിരിയ്യത്തു ശറഫിയ്യ അറബിക് കോളേജ് വെടലൈ, ഹില്‍മ യാസീന്‍ മദ്‌റസ സീനിയപ്പ ദര്‍ഗ, മദ്‌റസത്തുല്‍ റഹ്മാനിയ്യ അത്തിക്കാടൈ, ഗള്‍ഫ് മര്‍കസ് മദ്‌റസ അല്‍ഖൂസ് ദുബൈ യു എ ഇ എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പ്രൊഫ.എ കെ അബ്ദുല്‍ ഹമീദ് ,പി കെ അബൂബക്കര്‍ മൗലവി, എം എന്‍ സിദ്ദീഖ് ഹാജി ചെമ്മാട്, വി എം കോയ മാസ്റ്റര്‍, ഡോ: അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, വി പി എം വില്ല്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, പ്രൊഫ. കെ എം എ റഹീം , എന്‍ അലി അബ്ദുല്ല, പി എസ് കെ മൊയ്തു ബാഖവി, കെ കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ടി കെ അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, എന്‍ പി ഉമ്മര്‍ ഹാജി , പി സി ഇബ്രാഹിം മാസ്റ്റര്‍, മുഹമ്മദ് അലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, എന്‍ എ അബ്ദുറഹ്മാന്‍ അല്‍ മദനി ജപ്പു, എന്‍ പി മുഹമ്മദ് ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here