Connect with us

National

സൈനിക പ്രവര്‍ത്തനങ്ങള്‍ കുട്ടികളെ കാണിക്കാന്‍ സീമീ ദര്‍ശന്‍

Published

|

Last Updated

ന്യൂഡല്‍ഹി: അതിര്‍ത്തി കാക്കുന്ന സൈനികരുടെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് നേരിട്ടു കാണിക്കാന്‍ സീമാ ദര്‍ശനയുമായി കേന്ദ്ര സര്‍ക്കാര്‍. അടുത്ത റിപ്പബ്ലിക്ക് ദിനത്തിലാണ് കുട്ടികള്‍ക്കിടയില്‍ അതിര്‍ത്തി സൈനികരുടെ നീക്കങ്ങളും പ്രവര്‍ത്തനങ്ങളും നേരിട്ടു കാണിച്ചു കൊടുക്കാന്‍ സീമാ ദര്‍ശന്‍ പരിപാടി സംഘടിപ്പിക്കുന്നത്. മാനവ വിഭവശേഷി വകുപ്പാണ് സൈനികരുടെ പ്രവര്‍ത്തനങ്ങള്‍ കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
കുട്ടികള്‍ സൈനികരെ സന്ദര്‍ശിക്കുന്നത് അവരുടെ അറിവും ബുദ്ധിയും വര്‍ധിപ്പിക്കുന്നതിനും സൈനികര്‍ക്ക് രാഷ്ട്രം നല്‍കുന്ന കൃതജ്ഞത കൈമാറുന്നതിനും സഹായകമാകുമെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഇതിന്റെ ഭാഗമായി അടുത്ത ജനുവരി 26ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികളെ അതിര്‍ത്തിയില്‍ നിയമിച്ചിരിക്കുന്ന സൈനികരെ നേരിട്ടു കാണിക്കുന്ന സീമാ ദര്‍ശന്‍ പരിപാടി സംഘടിപ്പിക്കും. എങ്ങിനെയാണ് നമ്മുടെ സുരക്ഷാ ജീവനക്കാര്‍ രാജ്യത്തെ സംരക്ഷിക്കുന്നതെന്ന് അവര്‍ നേരിട്ടു കാണുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
ഇപ്പോള്‍ സമാധാനത്തിന്റെ കാലമാണ്. കലകള്‍ക്ക് അതിര്‍ത്തി ഭേദിക്കാനുള്ള ശക്തിയുണ്ട്. നമ്മുടെ കുട്ടികലാകാരന്മാര്‍ ഭയമില്ലാതെ അതിത്തിയില്‍ പോയി അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കട്ടെ. അത്തരമൊരു പരിപാടി ആസൂത്രണം ചെയ്യാന്‍ ദേശീയ ബാല ഭവനോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. ജവഹര്‍ ലാല്‍ നെഹ്‌റു ജന്മദിനമായ ഇന്നലെ ദേശീയ ബാലഭവന്‍ സംഘടിപ്പിച്ച ചില്‍ഡ്രെന്‍സ് ഡേ യിലാണ് മാനവ വിഭവശേഷി മന്ത്രി സീമ ദര്‍ശന്‍ പ്രഖ്യാപനം നടത്തിയത്. ദേശീയ തലത്തിലുള്ള കലോത്സവം ഡിസംബറില്‍ നടക്കുമെന്നും. വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവരുടെ സംസ്‌കാരികവും കലാപരവുമായ പരിപാടികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അത് വലിയ അവസരമായിരിക്കും.
മത്സരത്തില്‍ വിജയിക്കുന്ന സ്‌കൂളിന് അഞ്ച് ലക്ഷം രൂപ സമ്മാനം നല്‍കുമെന്നും അവര്‍പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളുമായി യോജിച്ച് മാനവ വിഭവ ശേഷി വകുപ്പ് മുന്നോട്ട് പോകും. മുഴുവന്‍ സ്‌കൂളുകള്‍ക്കും പെണ്‍കുട്ടികള്‍ക്ക് പ്രത്യേകമായി ടോയ്‌ലെറ്റുകള്‍ അനുവദിക്കും. ബാലശ്രീ അവാര്‍ഡ് ജനുവരിയില്‍ പ്രഖ്യാപിക്കുമെന്നും ഇറാനി കൂട്ടിച്ചേര്‍ത്തു.