Connect with us

National

വൃദ്ധന്‍മാര്‍ രാഷ്ട്രീയം വിടണമെന്ന് അമിത് ഷാ

Published

|

Last Updated

ഉത്തര്‍പ്രദേശ്: 60 വയസ് കഴിഞ്ഞവര്‍ രാഷ്ട്രീയം വിടണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 60 കഴിഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിച്ച് സാമൂഹിക സേവനം നടത്തണം. നാനാജി ദേശ്മുഖ് ഇക്കാര്യത്തില്‍ മാതൃക കാണിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബീഹിറില്‍ ബിജെപി പരാജയപ്പെട്ടതോടെ എല്‍കെ അഡ്വാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മോദി-അമിത് ഷാ കൂട്ടുകെട്ടിലുള്ള ദേശീയ നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. അഡ്വാനി, മുരളി മനോഹര്‍ ജോഷി അടക്കമുള്ള മുതര്‍ന്ന നേതാക്കള്‍ അവഗണിക്കപ്പെടുന്നതായി ആരോപണം ഉന്നയിക്കപ്പെടുന്ന പശ്ചാതലത്തിലാണ് അമിത് ഷായുടെ പ്രസ്താവന എന്നത് പ്രസക്തമാണ്.