ഇതാ വരുന്നു, അടിമുടി മാറ്റങ്ങളോടെ പുതിയ ഇന്നോവ

Posted on: November 14, 2015 8:32 pm | Last updated: November 14, 2015 at 8:36 pm
SHARE

New-Toyota-Innova-1-G

ജക്കാര്‍ത്ത: ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ വാഹനം ഇന്നോവ മുഖം മിനുക്കിയെത്തുന്നു. അടിമുടി മാറ്റങ്ങളോടെ ഇന്നോവയുടെ പുതിയ മോഡല്‍ നവംബര്‍ 23ന് ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇന്റീരിയലിലും എക്സ്റ്റീരിയലിലും സമ്പൂര്‍ണമായ മാറ്റത്തോടെയാണ് ഇന്നോവ എത്തുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇന്നോവ എത്താന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരും. 2016 അവസാനത്തിലോ 2017 ആദ്യത്തിലോ ആയിരിക്കും ഇന്ത്യയില്‍ പുതിയ ഇന്നോവ എത്തുക. 2016 ഡല്‍ഹി ഓട്ടോഷോയില്‍ ഇന്നോവയുടെ പുതിയ പതിപ്പ് പ്രദര്‍ശിപ്പിക്കാനും സാധ്യതയുണ്ട്.

New-Toyota-Innova-4-G

ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്‌ഫോമിലാണ് പുതിയ ഇന്നോവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ന്യൂജന്‍ ടൊയോട്ട ഫോര്‍ച്ച്യൂണര്‍ ഈ ശ്രേണിയിലാണ് പുറത്തിറങ്ങിയത്. ബംബര്‍, ഹെഡ്‌ലൈറ്റ്, ഗ്രില്‍, ലൈസന്‍സ്‌പ്ലേറ്റ് തുടങ്ങി എല്ലാം മാറത്തിന് വിധേയമാണ്.

New-Toyota-Innova-2-G

4735മില്ലീമീറ്റര്‍ നീളവും 1795 മില്ലീമീറ്റര്‍ ഉയരവും 1830 മില്ലീമീറ്റര്‍ വീതിയും 2750 മില്ലീമീറ്റര്‍ വീല്‍ബേസുമുള്ള ഇന്നോവയില്‍ സ്ഥലസൗകര്യം വര്‍ധിക്കും. പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, എല്‍ഇഡി ഡേടൈം റണ്ണിംഗ്‌ലൈറ്റ് തുടങ്ങിയ ഫീച്ചറുകള്‍ പുതിയ ഇന്നോവയിലുണ്ട്. ഏഴ് എയര്‍ബേഗുകള്‍, എബിഎസ് വിത്ത് ഇബിഡി, നാവിഗേഷനോട് കൂടിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊര്‍ടൈന്‍മെന്റ് സിസ്റ്റം അടക്കം സുരക്ഷാ മാനദണ്ഡങ്ങളും പുതിയ ഇന്നോവയെ സമ്പുഷ്ടമാക്കുന്നു. ഇന്റീരിയലിലും അടിമുടി മാറ്റം പ്രകടമാണ്.

New-Toyota-Innova-3-G

2 ലിറ്റര്‍ പെട്രോള്‍ (137 ബിഎച്ച്പി, 183എന്‍എം), 2ഭ4 ലിറ്റര്‍ ഡീസല്‍ (147ബിഎച്ച്പി, 360എന്‍എം) എന്‍ജിനുകളില്‍ പുതിയ ഇന്നോവ ലഭ്യമാകും. 5സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്‌സും ഇതിലുണ്ടാകും.