Connect with us

Kannur

പി രാമകൃഷ്ണന് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

Published

|

Last Updated

കണ്ണൂര്‍: ഡിസിസിക്കെതിരെ വിമര്‍ശനം നടത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. കണ്ണൂരില്‍ സ്ഥാനാര്‍ഥികളായി പരിഗണിച്ചത് ഇവിടത്തെ മുതിര്‍ന്ന നേതാവിന്റെ പെട്ടിതൂക്കികളേയും ആശ്രിതന്‍മാരെയും ആണെന്ന പി രാമകൃഷ്ണന്റെ പരാമര്‍ശമാണ് കെപിസിസിയുടെ നടപടിക്ക് കാരണമായത്. കണ്ണൂരിലെ നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമെന്ന് നേതാവിന്റെ അടിമയായാണ് ഡിസിസി പ്രസിഡന്റ് പെരുമാറുന്നതെന്നും പി രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. ആന്തൂരില്‍ കോണ്‍ഗ്രസ് മല്‍സരിക്കാതിരുന്നതിനേയും പി രാമകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു.