Connect with us

Gulf

പഠന നിലവാരം മെച്ചപ്പെടുത്താന്‍ നിര്‍ദേശം

Published

|

Last Updated

ദോഹ: 2015-16 അധ്യയന വര്‍ഷത്തില്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ ലീഡര്‍മാര്‍ക്കും മുന്‍നിര പ്രൊഫഷനല്‍ മാനദണ്ഡമനുസരിച്ചുള്ള നിലവാരം നടപ്പാക്കാന്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ പ്രന്‍സിപ്പല്‍പ്പാര്‍ക്കും ലൈസന്‍സികള്‍ക്കും സുപ്രീം എജുക്കേഷന്‍ കൗണ്‍സിന്റെ എജുക്കേഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കി. വിദ്യാഭ്യാസനയങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെയും പുരോഗമിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഇത്.
വിദ്യാര്‍ഥികളുടെ പ്രകടനം വികസിപ്പിക്കുക, പഠിതാവ് എന്ന നിലയിലുള്ള മെച്ചപ്പെടുത്തല്‍, സുരക്ഷിതവും പിന്തുണ നല്‍കുന്നതും വെല്ലുവിളിയുള്ളതുമായ പഠന സാഹചര്യം സൃഷ്ടിക്കുക, പഠനം വിലയിരുത്തി വിശകലന റിപ്പോര്‍ട്ട് ഉപയോഗിച്ച് പ്രകടനം മെച്ചപ്പെടുത്തുക, ഉന്നത നിലവാരത്തിലുള്ള പ്രൊഫഷനല്‍ പരിശീലനം, പ്രൊഫഷനല്‍ മികവിനുള്ള പരിശീലനങ്ങളില്‍ സ്ഥിര പങ്കാളിത്തം, രക്ഷിതാക്കളും സമൂഹവുമായി കാര്യക്ഷമമായ പങ്കാളിത്തം ഉറപ്പുവരുത്തുക തുടങ്ങിയ പദ്ധതികളാണ് ദേശീയ മാനദണ്ഡമനുസരിച്ചുള്ളത്.
നിപുണതയുള്ള നേതൃഗുണം, വിദ്യാഭ്യാസ നേതൃത്വം, വ്യക്തികളെയും സംഘത്തെയും നയിക്കുക, സമ്പര്‍ക്കങ്ങള്‍ വേണ്ടരീതിയില്‍ കൊണ്ടുനടക്കുക തുടങ്ങിയവയാണ് സ്‌കൂള്‍ ലീഡര്‍മാര്‍ക്ക് വേണ്ട പ്രൊഫഷനല്‍ നിലവാരം.

Latest