Connect with us

National

ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ സെന്‍സറിംഗ് നടക്കുന്നത് ഇന്ത്യയില്‍

Published

|

Last Updated

കാലിഫോര്‍ണിയ: ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ സെന്‍സറിംഗ് നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ വീണ്ടും ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഫേസ്ബുക്ക് പുറത്തിറക്കിയ ബൈ ആന്വല്‍ ഗവണ്‍മെന്റ് റിക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി സെന്‍സറിംഗ് ഈ വര്‍ഷം ആദ്യ പകുതിയില്‍ നടന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫേസ്ബുക്കില്‍ നിന്ന് നിക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഇന്ത്യ 15,155 തവണ ഫേസ്ബുക്കിനെ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ജൂണ്‍ – ഡിസംബര്‍ കാലയളവില്‍ 5832 അപേക്ഷകളാണ് ഇന്ത്യ നല്‍കിയിരുന്നത്. രാജ്യത്തെ മതസാഹോദര്യം തകര്‍ക്കപ്പെടുന്ന രീതിയിലുള്ള പോസ്റ്റുകളാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടവയില്‍ ഏറെയും.

Latest