Connect with us

Organisation

ആര്‍ എസ് സി മദീന സോണ്‍ സാഹിത്യോത്സവ്; ഹറം സെക്ടര്‍ ജേതാക്കളായി

Published

|

Last Updated

മദീന: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) മദീന സോണ്‍ സാഹിത്യോത്സവില്‍ 254 പോയിന്റ് നേടി മദീന ഹറം സെക്ടര്‍ ജേതാക്കളായി, യാമ്പു സെക്ടറിനാണ് രണ്ടാം സ്ഥാനം. യാമ്പുവിലെ അബ്ദുല്‍ അസീസ് അമാനി നഗറില്‍ നടന്ന സാഹിത്യോത്സവ് മുസ്തഫ കല്ലിങ്ങലിന്റെ അദ്ധ്യക്ഷതയില്‍ ഐസിഫ് സെട്രല്‍ കമ്മറ്റി സെക്രട്ടറി മുഹമ്മദാലി ധര്‍മ്മടം ഉദ്ഘാടനം ചെയ്തു.

മാപ്പിള കലയുടെ തനിമ നിലനിര്‍ത്തികൊണ്ട് വിദ്യാര്‍ത്ഥി യുവജനങ്ങളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി ആര്‍ എസ് സി കഴിഞ്ഞ ഏഴ് വര്‍ഷമായി ജി സി സി യില്‍ വ്യവസ്ഥാപിതമായ രീതിയില്‍ സാഹിത്യോത്സവ് നടത്തിവരുന്നു. യൂണിറ്റ് ,സെക്ടര്‍ തല മത്സരങ്ങളിലെ വിജയികളായിരുന്നു സോണ്‍ സാഹിത്യോത്സവില്‍ മത്സരിച്ചത്. 4 വിഭാഗങ്ങള്‍ക്കായി 49 ഇനങ്ങളില്‍ 4 വേദികളിലായി നടന്ന മത്സരത്തില്‍ 29 പോയിന്റുകള്‍ നേടി മുഹമ്മദ് ഇഖ്ബാല്‍ കലാപ്രതിഭയായി.

വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് അബ്ദുല്‍കരീം സഖാഫി (ഐ സി എഫ്) മാമുക്കോയ (കെ എം സി സി) സാബു (നവോധയ) സിയാഹുല്‍ ഹഖ് (വൈ എം എ)ശങ്കര്‍ (ഒ ഐ സി സി) തുടങ്ങിയവര്‍ സാഹിത്യോത്സവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

മുഹമ്മദ് സഖാഫി പെരുന്താറ്റിരി, നജീബ് മാങ്കയം,ത്വല്‍ഹത്ത് സഖാഫി,ശരീഫ് കൊടുവള്ളി ,അബ്ദുല്‍ ഹകീം,മുഹമ്മദ് ശാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അബ്ദുറഹിമാന്‍ കുറ്റിപ്പുറം സ്വാഗതവും അബൂബക്കര്‍ ബെളിന്‍ജ നന്ദിയും പറഞ്ഞു.