മുസ്‌ലിംലീഗ് മുനിസിപ്പല്‍ നേതാവ് പച്ചീരി നാസറടക്കം അഞ്ച് പേരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Posted on: November 14, 2015 2:34 pm | Last updated: November 14, 2015 at 2:34 pm
SHARE

pacheeri farookപെരിന്തല്‍മണ്ണ: മുനിസിപ്പല്‍ നേതാവ് പച്ചീരി ഫാറൂഖ് അടക്കം അഞ്ച് പേരെ മുസ്‌ലിം ലീഗില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റിയും ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയും തീരുമാനിച്ചതായി മുനിസിപ്പല്‍ ലീഗ് സെക്രട്ടറി ചേരിയില്‍ മമ്മി അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം എം എല്‍ എയും മന്ത്രിയുമായിരുന്ന നാലകത്ത് സൂപ്പിക്കെതിരെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് പ്രതിഷേധ പ്രകടനം നടത്തിയതിനും പാര്‍ട്ടി അച്ചടക്കം ലംഘിച്ച് വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനുമാണ് സസ്‌പെന്‍ഷന്‍. ജലാല്‍ പച്ചീരി, കളത്തില്‍ കുഞ്ഞിഹാജി, ഇസ്മാഈല്‍ മാസ്റ്റര്‍, സക്കീര്‍ പൂന്തോടന്‍ എന്നിവരാണ് മറ്റ് സസ്‌പെന്‍ഷനിലായവര്‍.