മീഡിയ അവാര്‍ഡുകള്‍ വിതരണം ചെയ്തു

Posted on: November 14, 2015 2:28 pm | Last updated: November 14, 2015 at 2:28 pm

കോഴിക്കോട്: കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ മീഡിയാ അവാര്‍ഡുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്തു. കെ സി മാധവക്കുറുപ്പ് അവാര്‍ഡ് മാതൃഭൂമിയിലെ ബിജു പരവത്തും പി ഉണ്ണിക്കൃഷ്ണന്‍ അവാര്‍ഡ് മനോരമ ന്യൂസ് ചാനലിലെ നിഖില്‍ ഡേവിസും തെരുവത്ത് രാമന്‍ അവാര്‍ഡ് തേജസ് ദിനപത്രത്തിലെ അബ്ദുല്‍ ജലീല്‍ വടക്കറയും മുഷ്താഖ് സ്‌പോര്‍ട്‌സ് അവാര്‍ഡ് മലയാള മനോരമയിലെ ജോമിച്ചന്‍ ജോസും മുഷ്താഖ് സ്‌പോര്‍ട്‌സ് ഫോട്ടോഗ്രഫി അവാര്‍ഡ് മാധ്യമത്തിലെ പ്രകാശ് കരിമ്പയും ഏറ്റുവാങ്ങി.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ പി മുഹമ്മദ്, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ പീയുഷ്‌ലാല്‍ പങ്കെടുത്തു. സെക്രട്ടറി എന്‍ രാജേഷ് സ്വാഗതവും, ജോ. സെക്രട്ടറി സോഫിയ ബിന്ദ് നന്ദിയും പറഞ്ഞു.