Connect with us

Kerala

മാണിയുടെ മകനെക്കുറിച്ച് പറയാത്തത് നാറ്റക്കേസ് ആയതുകൊണ്ടെന്ന് വിഎസ്‌

Published

|

Last Updated

ന്യൂഡല്‍ഹി:കെ.എം.മാണിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യൂതാനന്ദന്‍ രംഗത്ത്. മാണിയുടെ മകനെക്കുറിച്ച് പറയാത്തത് നാറ്റക്കേസ് ആയതുകൊണ്ടാണെന്ന് വിഎസ് പറഞ്ഞു. “സരിത” എന്ന പേരുമാത്രം പറഞ്ഞു കൂടുതലൊന്നും പറയേണ്ടതില്ലല്ലോ എന്നാണ് വി.എസ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്.

മന്ത്രിസ്ഥാനം രാജിവച്ചതിന് ശേഷം വെള്ളിയാഴ്ച വിവിധയിടങ്ങളില്‍ സ്വീകരണങ്ങളേറ്റ് വാങ്ങി പാലായിലെത്തിയ മാണി വി.എസിനെ പരിഹസിച്ച് സംസാരിച്ചിരുന്നു. അച്യുതാനന്ദാ, നിങ്ങള്‍ നിങ്ങളെയും മകനെയും ഓര്‍ത്തു കരയുക എന്നും മാണിയെ ഓര്‍ത്തു അച്യുതാനന്ദന്‍ കണ്ണീര്‍ പൊഴിക്കേണ്ട എന്നുമായിരുന്നു മാണി പരാമര്‍ശം.

---- facebook comment plugin here -----

Latest