Connect with us

Uae

യമനിലേക്ക് യു എ ഇ 840 ടണ്‍ സഹായമെത്തിച്ചു

Published

|

Last Updated

മരുന്നും ഭക്ഷണസാധനങ്ങളും അടങ്ങിയ കിറ്റുകള്‍ യു എ ഇ യമനിലേക്കെത്തിച്ചപ്പോള്‍

അബുദാബി: യുദ്ധം താറുമാറാക്കിയ യമനിനെ സഹായിക്കുന്നതിന്റെ ഭാഗമായി യു എ ഇ 840 മെട്രിക് ടണ്‍ വസ്തുക്കള്‍ സഹായമായി എത്തിച്ചു.
മരുന്നും ഭക്ഷണവും മറ്റ് ജീവകാരുണ്യ വസ്തുക്കളുമാണ് എത്തിച്ചവയില്‍ ഉള്‍പെട്ടരിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി വന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് യു എ ഇ യമനില്‍ നടത്തുന്നത്. ആയിരക്കണക്കിന് ടണ്‍ ഭക്ഷ്യവസ്തുക്കളും യമനി ജനതയുടെ ദുരിതത്തിന് അറുതിവരുത്തുന്നതിന്റെ ഭാഗമായി എത്തിച്ചിരുന്നു.
എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിലാണ് യു എ ഇ യമനില്‍ സഹായം വിതരണം ചെയ്യുന്നത്. പുതുതായി എത്തിച്ച വസ്തുക്കളില്‍ 500 ടണ്ണും വിതരണം ചെയ്തു കഴിഞ്ഞിരിക്കയാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. അടുത്തിടെ യമനില്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റാണ് പുതുതായി അടിയന്തിരമായി സഹായം എത്തിക്കാന്‍ യു എ ഇക്ക് പ്രേരണയായത്. മേഖലയില്‍ ചുഴലിക്കാറ്റും പേമാരിയും വന്‍ നാശം വരുത്തിയ രാജ്യമാണ് യമന്‍. കപ്പലിലാണ് യമന്‍ തുറമുഖമായ ഏഡനിലേക്ക് സഹായം എത്തിച്ചത്. ചൊവ്വാഴ്ചയായിരുന്നു സഹായക്കപ്പല്‍ പുറപ്പെട്ടത്. ഇതില്‍ എണ്ണയും ഉള്‍പെടും.

---- facebook comment plugin here -----

Latest