ശൈഖ് മുഹമ്മദിനെ ട്വിറ്ററില്‍ പിന്തുടരുന്നത് 50 ലക്ഷം

Posted on: November 14, 2015 1:22 pm | Last updated: November 14, 2015 at 1:22 pm

twitterദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ ട്വിറ്ററില്‍ പിന്തുടരുന്നവര്‍ 50.1 ലക്ഷം. വിവിധ സാമൂഹിക മാധ്യമങ്ങളിലായി മൊത്തം ഒരു കോടി അഞ്ചു ലക്ഷം പേരാണ് ശൈഖ് മുഹമ്മദിനെ പിന്തുടരുന്നത്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള അഞ്ച് രാഷ്ട്ര നേതാക്കളില്‍ ഒരാളായാണ് ഓണ്‍ലൈന്‍ സൈറ്റായ ലൈക്ക്ഡിനില്‍ ശൈഖ് മുഹമ്മദിന്റെ സ്ഥാനം. അറബ് നാടുകള്‍, യൂറോപ്പ്, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിന്തുടരുന്നവരില്‍ ബഹുഭൂരിപക്ഷവും.