വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

Posted on: November 14, 2015 11:30 am | Last updated: November 14, 2015 at 11:30 am
SHARE

IGNOU_logo.svgഇന്ദിരാഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ (ഇഗ്‌നോ) ആറ് മാസ വിദൂര പഠന സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് ആന്‍ഡ് മാനേജ്‌മെന്റി (സി ഡബ്ല്യു എച്ച് എം) ന്റെ 2016 വര്‍ഷത്തെ ആദ്യ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംതരം ജയം അല്ലെങ്കില്‍ ബി പി പിയാണ് അടിസ്ഥാന യോഗ്യത. കോഴ്‌സ് ഫീസായ രണ്ടായിരം രൂപ ഈമാസം 30 നകം അടച്ച് അപേക്ഷിക്കാം. അഞ്ഞൂറ് രൂപ ഫൈനോടുകൂടി അപേക്ഷിക്കാവുന്ന അവസാന തീയതി ഡിസംബര്‍ 20. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഇരുനൂറ് രൂപക്ക് ഇഗ്‌നോയുടെ തിരുവനന്തപുരം, കൊച്ചി, വടകര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റീജിയനല്‍ സെന്ററുകള്‍, ചടയമംഗലത്തുള്ള സംസ്ഥാന നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രം, ഇഗ്‌നോ സ്റ്റഡി സെന്ററുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സംസ്ഥാന നീര്‍ത്തട വികസന പരിപാലന കേന്ദ്രം (ഐ ഡബ്ല്യു ഡി എം കെ), ചടയമംഗലം, കൊല്ലം ജില്ല. ഫോണ്‍ 0474 245051, 9446446632. മണ്ണ് പര്യവേഷണ മണ്ണു സംരക്ഷണ ഡയറക്ടറേറ്റ് തിരുവനന്തപുരം. ഫോണ്‍ 0471 2339899, 23391914, ഇഗ്‌നോ റീജിയനല്‍ സെന്റര്‍, തിരുവനന്തപുരം. ഫോണ്‍ 0471 2344113.

LEAVE A REPLY

Please enter your comment!
Please enter your name here