കാലിക്കറ്റില്‍ വിദൂര വിദ്യാഭ്യാസം യു ജി, പി ജി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാന്‍ അവസരം

Posted on: November 14, 2015 11:26 am | Last updated: November 14, 2015 at 11:26 am
SHARE

calicut universityകാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം 2015-16 അധ്യയന വര്‍ഷത്തെ യു ജി കോഴ്‌സുകളിലേക്ക് 1500 രൂപ പിഴയോടെ ഈമാസം 17, 18 തീയതികളില്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ എസ് ഡി ഇയില്‍ സൗകര്യമുണ്ടാകും. നിശ്ചിത രേഖകളും ഫോട്ടോയും സഹിതം ഹാജരാകണം. പി ജി കോഴ്‌സുകളിലേക്ക് 1000 രൂപ പിഴയോടെ ഈമാസം 17, 18 തീയതികളില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പി ജി അപേക്ഷയുടെ പ്രിന്റൗട്ട് (ഫോട്ടോ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്) നിശ്ചിത രേഖകള്‍ സഹിതം ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍, യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, 673 635 എന്ന വിലാസത്തില്‍ ഈമാസം 20നകം ലഭിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here