Connect with us

Education

ഇഗ്‌നോ അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓപണ്‍ യൂനിവേഴ്‌സിറ്റിയായ ഇന്ദിരാഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റി (ഇഗ്‌നോ) 2016 ജനുവരി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി എ, ബി എസ് സി, ബി കോം ബിരുദ കോഴ്‌സുകളിലേക്കും എം എ, എം എസ് സി, എം കോം തുടങ്ങിയ ബിരുദാന്തര കോഴ്‌സുകളിലേക്കും വിവിധ വിഷയങ്ങളില്‍ അപേക്ഷിക്കാം.
വിവിധ വിഷയങ്ങള്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളും ഡിപ്ലോമ കോഴ്‌സുകളും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ലഭ്യമാണ്. ഇഗ്‌നോ ധാരാളം ന്യൂജനറേഷന്‍ കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്. സാമ്പ്രദായിക വിദ്യാഭ്യാസം നേടി നിശ്ചിത യോഗ്യതയില്ലാത്തവര്‍ക്ക് വേണ്ടി പ്രത്യേകം പ്രോഗ്രാം ഉണ്ട്. പത്താം തരമോ, ഹയര്‍ സെക്കന്‍ഡറിയോ യോഗ്യതയില്ലാത്ത പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ബാച്ചില്‍ ഓഫ് പ്രിപറേറ്ററി പ്രോഗ്രാ(ബി പി പി)മിലൂടെ ഇഗ്‌നോയുടെ മറ്റ് കോഴ്‌സുകള്‍ക്ക് ചേരാം. കേരളത്തില്‍ വടകര റീജ്യനല്‍ സെന്ററിന് കീഴില്‍ കോഴിക്കോട്, കണ്ണൂര്‍, നിര്‍മലഗിരി, കല്ലിക്കണ്ടി, വയനാട്, ഫറോക്ക്, മാനന്തവാടി എന്നിവിടങ്ങളില്‍ സ്റ്റഡി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപേക്ഷാഫോറം സ്റ്റഡി സെന്ററുകളില്‍ നേരിട്ടും തപാലിലും ലഭിക്കും. www.ignou.ac.in. ഫോണ്‍ 0496 2525281,2516055

 

Latest