സമൂഹത്തെ പഠിക്കാന്‍ TISS ചേരാം

Posted on: November 14, 2015 11:18 am | Last updated: November 14, 2015 at 11:18 am
SHARE

tissസാമൂഹ്യശാസ്ത്രം പഠിക്കാന്‍ രാജ്യത്തെ മികച്ച കേന്ദ്രം, നൂറുശതമാനം പേസ്‌മെന്റ്, കൊതിപ്പിക്കുന്ന ശമ്പളം, ഓരോ സെമസ്റ്ററിലും രാജ്യത്തെ മികച്ച കമ്പനികള്‍ ഫീല്‍ഡ്‌വര്‍ക്ക് ഇങ്ങനെ പോകുന്നു മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ അക്കാദമിക് വിശേഷങ്ങള്‍.
സാമൂഹ്യശാസ്ത്ര പഠനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായ ടിസ്സില്‍ വിവിധ എം എ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാന്‍ സമയമായി. യു ജി സി അംഗീകാരത്തോടെയുള്ള കല്‍പ്പിത സര്‍വകലാശാലയാണ് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്. പതിനാറ് വിഷയങ്ങളില്‍ മാസ്റ്റര്‍ കോഴ്‌സുകള്‍ ലഭ്യമാകുന്ന ടിസില്‍ ബി എ ഓണേഴ്‌സ് സോഷ്യല്‍ വര്‍ക്കില്‍ ഒരു ബിരുദ കോഴ്‌സ് മാത്രമാണുള്ളത്.
ഫീല്‍ഡ് വര്‍ക്കിന് പ്രാമുഖ്യം നല്‍കുന്ന കോഴ്‌സ് രീതിയാണ് പിന്തുടരുന്നത്. രണ്ട് വര്‍ഷ കോഴ്‌സില്‍ ഓരോ സെമസ്റ്ററിനും മൂന്ന് മാസം വീതം ഒരു കമ്പനിയില്‍ അനുഭവങ്ങള്‍ ലഭിക്കുംവിധമാണ് കോഴ്‌സ് ക്രമീകരണം. വിവിധ വിഷയങ്ങളില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സിലബസുകളാണ് ലഭ്യമാക്കുന്നത്. ദിവസത്തില്‍ 21 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയും മികച്ച പഠനാന്തരീക്ഷവുമാണ് TISS നല്‍കുന്നത്. ടിസ്സിന് മുംബൈ, തുല്‍ജാവൂര്‍, ഗുവാഹത്തി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ക്യാമ്പസ് ഉണ്ട്. എം എ ക്ലിനിക്കല്‍ സൈക്കോളജിക്ക് കോഴിക്കോട് പഠന സൗകര്യമുണ്ട്.
ടിസ്സ് നല്‍കുന്ന വിവിധ എം എ, എസ് എസ് ഡബ്ല്യു കോഴ്‌സുകളിലേക്ക് പൊതുപ്രവേശന പരീക്ഷയായ ടിസ്സ് നെറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഒബ്ജക്ടീവ് ചോദ്യങ്ങള്‍ മാത്രമുള്ള ഓണ്‍ലൈന്‍ മാത്രമുള്ള ഓണ്‍ലൈന്‍ പരീക്ഷയാണ് ടിസ്സ് നെറ്റ്.
ഓണ്‍ലൈന്‍ വഴി അപേക്ഷ ഈമാസം 30 വരെ സ്വീകരിക്കും. 2016 ജനുവരി ഒമ്പതാണ് പരീക്ഷാ തീയതി. വെബ്‌സൈറ്റ്: www.tiss.edu