Connect with us

Education

ഒന്നാം വര്‍ഷ ബിരുദക്കാര്‍ക്ക് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ്

Published

|

Last Updated

കേരളത്തിലെ ഗവണ്‍മെന്റ്/എയിഡഡ് കോളജുകളിലോ യൂനിവേഴ്‌സിറ്റി സെന്ററുകളിലോ ഒന്നാം വര്‍ഷ ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബിരുദ പഠനത്തിന് മൂന്ന് വര്‍ഷവും ബിരുദാനന്തര ബിരുദത്തിന് രണ്ട് വര്‍ഷവും സ്‌കോളര്‍ഷിപ്പ് ലഭിക്കും.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുകയും അതിന്റെ കോപ്പി സഹിതം പഠിക്കുന്ന സ്ഥാപന മേളധികാരിക്ക് അപേക്ഷിക്കുകയുമാണ് വേണ്ടത്. പ്രൊഫഷനല്‍ കോഴ്‌സ് വിദ്യാര്‍ഥികള്‍ അപേക്ഷിക്കേണ്ടതില്ല.
വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷക്കും: www.ksbec.kerala.gov.in
അവസാന തീയതി: ഡിസംബര്‍ 10

സാങ്കേതിക പഠനത്തിന് പ്രഗതി സ്‌കോളര്‍ഷിപ്പ്സാങ്കേതിക പഠനത്തിന് പ്രഗതി സ്‌കോളര്‍ഷിപ്പ്

അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (AICTE) രണ്ട് സ്‌കോളര്‍ഷിപ്പ് സ്‌കീമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എ ഐ സി ടി ഇയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രഗതി സ്‌കീമില്‍ 4000 സ്‌കോളര്‍ഷിപ്പുകളുണ്ട്. ഇത് പെണ്‍കുട്ടികള്‍ക്ക് മാത്രമാണ്. കുടുംബത്തില്‍ ഒറ്റ പെണ്‍കുട്ടിയുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് തുക 30,000 രൂപ.
വിത്യസ്ത കഴിവുകളുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള സാക്ഷം (SAKSHAM) സ്‌കീമിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം.
ഓണ്‍ലൈനായി സമര്‍പ്പിക്കാം. www. aicte.pragatisaksham.gov.in
അവസാന തീയതി: ഈമാസം 23

ഒ എന്‍ ജി സി സ്‌കോളര്‍ഷിപ്പ്‌

പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് തുക 48,000 രൂപ. യോഗ്യത: ബി ടെക്, എം ബി ബി എസ്, എം ബി എ, എം എസ് സി (ജിയോളജി/ജിയോഫിസിക്‌സ്) ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രം.
വെബ്‌സൈറ്റ്: www.ongcindia.com
അവസാന തീയതി: ഈമാസം 15.