സൈന്യത്തില്‍ ഓഫീസര്‍ 457 ഒഴിവുകള്‍

Posted on: November 14, 2015 11:13 am | Last updated: November 14, 2015 at 11:13 am
SHARE

indian armyഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന് രാജ്യസേവനം ചെയ്യാന്‍ സന്നദ്ധതയുള്ള യുവാക്കള്‍ക്ക് വേണ്ടി യു പി എസ് സി നടത്തുന്ന കമ്പൈന്‍സ് ഡിഫന്‍സ് സര്‍വീസസ് (സി ഡി എസ്) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ഷത്തില്‍ രണ്ട് തവണ നടത്തുന്ന സി ഡി എസ് പരീക്ഷക്ക് 19 വയസ്സ് മുതല്‍ 25 വയസ്സ് വരെയുള്ള അവിവാഹിതരായ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
ഡെറാഡൂണ്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഏഴിമല ഇന്ത്യന്‍ അക്കാദമി, ഹൈദരാബാദ് എയര്‍ഫോഴ്‌സ് അക്കാദമി, ചെന്നൈ ഓഫീസേഴ്‌സ് അക്കാദമി എന്നിവിടങ്ങളിലെ 457 ഒഴിവുകളിലേക്കാണ് പ്രവേശനം. നിശ്ചിത ശാരീരിക യോഗ്യതകള്‍ ആവശ്യമാണ്. എഴുത്തുപരീക്ഷയുടെയും ഇന്റലിജന്‍സ് ആന്‍ഡ് പേഴ്‌സണാലിറ്റി ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പരീക്ഷ 2016 ഫെബ്രുവരി 14ന്. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ടത് ഓണ്‍ലൈന്‍ വഴിയാണ്.
wwwupsconline.nic.in
അവസാന തീയതി: ഡിസംബര്‍ 4.

 

LEAVE A REPLY

Please enter your comment!
Please enter your name here