വാണിമേലില്‍ സി പി എം ഓഫീസിന് നേരെ അക്രമം; രക്ത സാക്ഷി സ്തൂപം കരി ഓയില്‍ ഒിഴിച്ച് വികൃതമാക്കി

Posted on: November 14, 2015 11:02 am | Last updated: November 14, 2015 at 11:02 am
SHARE
വാണിമേല്‍ സി പി എം ഓഫീസിന് മുമ്പിലെ സ്തൂപത്തില്‍ കരി ഓയല്‍ ഒഴിച്ചത് നേതാക്കള്‍ സന്ദര്‍ശിക്കുന്നു.
വാണിമേല്‍ സി പി എം ഓഫീസിന് മുമ്പിലെ സ്തൂപത്തില്‍ കരി ഓയല്‍ ഒഴിച്ചത് നേതാക്കള്‍ സന്ദര്‍ശിക്കുന്നു.

>>ഇന്ന് മൂന്ന മണിവരെ വാണിമേല്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍

നാദാപുരം: വാണിമേലില്‍ സി പി എം ലോക്കല്‍ ഓഫീസിന് നേരെ അക്രമം.രക്ത സാക്ഷി സതൂപങ്ങള്‍ കരി ഓയില്‍ പൂശി വികൃതമാക്കി. സി പി എം ലോക്കല്‍ കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന ഭൂമിവാതുക്കല്‍ കുളപ്പറമ്പിലെ കെ.പി കുഞ്ഞിരാമന്‍ സ്മാരക മന്ദിരത്തിന് നേരെയാണ് നേരെയാണ് ഇന്ന് പുലര്‍ച്ച കല്ലേറുണ്ടായത്. കല്ലേറില്‍ മുന്‍ ഭാഗത്ത നാല് ജനലിന്റെ ഗ്ലാസുകള്‍ തകര്‍ന്നു. പൊട്ടിച്ചിതറിയ ജനല്‍ ഗ്ലാസുകളും കല്ലും വരാന്തയില്‍ കിടക്കുന്നുണ്ട്.ഓഫീസിന് മുന്‍ ഭാഗത്തെ കെ.പി കുഞ്ഞിരാമന്‍ സ്മാരക സ്തൂപം കരി ഓയില്‍ ഒഴിച്ചു വികൃതമാക്കി. ബൈക്കിലെത്തിവരാണ് അക്രമം നടത്തിയതെന്ന് സി പി എം നേതാക്കള്‍ പറഞ്ഞു.
പരപ്പുപാറയിലെ രക്ത സാക്ഷി സ്തൂപവും വികൃതമാക്കി. .സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് മൂന്ന മണിവരെ വാണിമേല്‍ പഞ്ചായത്തില്‍ ഹര്‍ത്താലാചരിക്കാന്‍ സി പി എം ആഹ്വാനം ചെയ്തു. വളയം അഡീ എസ് ഐ സി ടി ആനന്ദ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം വാണിമേലിലുണ്ട്.
കുറ്റിയാടിയില്‍ വെളളിയാഴ്ചയുണ്ടായ അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് നടപടികള്‍ ശക്തമാക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തതിനിടയിലാണ് വാണിമേലിലെ അക്രമം.