നേവി ഫെസ്റ്റ് 20 ന് തുടങ്ങും

Posted on: November 14, 2015 10:02 am | Last updated: November 14, 2015 at 10:03 am
SHARE

കൊച്ചി: ഈ വര്‍ഷത്തെ നേവി ഫെസ്റ്റ് ഈ മാസം 20,21,22 തീയതികളിലായി കൊച്ചി ദക്ഷിണമേഖലാ നാവികസേന ആസ്ഥാനത്ത് നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണിവരെ നടക്കുന്ന പ്രദര്‍ശനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണെന്ന് നാവികസേന അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളും എയര്‍ക്രാഫ്റ്റുകളും അടുത്തു കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നേവി ഫെസ്റ്റിനോട് ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളുടെ സ്റ്റാളുകളുും നാവികസേന പടക്കപ്പലുകളുടെ മാതൃകകള്‍, തോക്കുകള്‍ ,പീരങ്കികള്‍, വിവിധ തരം ടോര്‍പിഡോകള്‍. മുങ്ങല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ പവലിയനുകളും ഉണ്ടായിരിക്കും. 40ഓളം പവലിനയനുകള്‍ ആണ് ഇന്ത്യന്‍ നാവികസേനയെ അടുത്തറിയാനായി ഒരുക്കുന്നത്. കഴിഞ്ഞവര്‍ഷം 27,000ത്തോളം പേര്‍ നേവി ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന പ്രദര്‍ശനം കാണുവാന്‍ എത്തിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളുമായി എത്തുന്ന ബസുകള്‍ക്കും മറ്റുവാഹനങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ പ്രവേശനം അനുവദിക്കും.