അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം സമനിലയില്‍

Posted on: November 14, 2015 9:37 am | Last updated: November 14, 2015 at 6:08 pm
SHARE

brazilസാന്റിയാഗോ:അര്‍ജന്റീന-ബ്രസീല്‍ ക്ലാസിക് പോരാട്ടം സമനിലയില്‍. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചിരവൈരികള്‍ വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ സമനിലയില്‍ അവസാനിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെ ഇറങ്ങിയ നീലപ്പടയാണ് ആദ്യം ഗോള്‍വലയിലാക്കിയത്. 34 -ാം മിനിറ്റില്‍ ഇസ്‌ക്കെയേല്‍ ലെവീസാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. ഹിഗ്വെയിന്‍ നല്‍കിയ സുന്ദരമായ ക്രോസ് കാനറികളുടെ വലയിലാക്കിയാണ് ലെവീസ് ലീഡ് സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിലായ ബ്രസീല്‍ 58-ാം മിനിറ്റില്‍ തിരിച്ചടിച്ചു. ലിമയാണ് ബ്രസീലിനെ ഒപ്പത്തിനൊപ്പമെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here