ബാര്‍കോഴക്ക് പിന്നില്‍ അസൂയക്കാരെന്ന് കെ എം മാണി

Posted on: November 13, 2015 8:12 pm | Last updated: November 14, 2015 at 5:17 pm

km-maniപാലാ: കേരളകോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ടവരാണ് ബാര്‍കോഴ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് കെ എം മാണി. പാലായിലെ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ധൂര്‍ത്ത പുത്രനല്ല. തന്റെ അധികാരം താന്‍ പാവപ്പെട്ടവര്‍ക്കായാണ് പ്രവര്‍ത്തിച്ചത്. ഇടതുപക്ഷം കേരളത്തില്‍ ലോട്ടറി ചൂതാട്ടത്തിന് സാന്റിയാഗോ മാര്‍ട്ടിന് അവസരമൊരുക്കിയപ്പോള്‍ താന്‍ കാരുണ്യ ലോട്ടറിയിലൂടെ പാവങ്ങള്‍ക്ക് സഹായം നല്‍കി.

അച്യുതാനന്ദന്‍ തന്നെയോര്‍ക്ക് കരയേണ്ട. തന്റെ മകനെയോര്‍ത്ത് കരഞ്ഞാല്‍ മതി. പി സി ജോര്‍ജിന് നന്‍മ വരുത്തണമെന്ന് മാത്രമാണ് തന്റെ പ്രാര്‍ഥനയെന്നും മാണി പറഞ്ഞു. അതേസമയം ബാര്‍കോഴക്കേസില്‍ ഇരട്ടനീതിയെന്ന ആരോപണം പരിഹരിക്കണമെന്ന് മന്ത്രി പിജെ ജോസഫ് പറഞ്ഞു. സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.