ശൈഖ് സൈഫ് വ്യോമ പ്രദര്‍ശന നഗരി സന്ദര്‍ശിച്ചു

Posted on: November 13, 2015 5:49 pm | Last updated: November 13, 2015 at 5:49 pm
SHARE

saif...ദുബൈ: ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ദുബൈ വ്യോമ പ്രദര്‍ശന നഗരിയില്‍ സന്ദര്‍ശനം നടത്തി. വിവിധ പലലിയനുകള്‍ സന്ദര്‍ശിച്ച ശൈഖ് സൈഫ് പ്രദര്‍ശകരുമായി ആശയവിനിമയം നടത്തി. പ്രധാനമായും ദേശീയ കമ്പനികളുടെ പവലിയനുകളിലായിരുന്നു സന്ദര്‍ശനം. ഇവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ അത്യാധുനിക ഉപകരണങ്ങളെക്കുറിച്ച് ശൈഖ് സൈഫിനോട് വിശദീകരിച്ചു. സമാപന ദിവസമായ ഇന്നലെയായിരുന്നു ശൈഖ് സൈഫിന്റെ സന്ദര്‍ശനം. കഴിഞ്ഞ മൂന്ന് ദിവസമായി ജബല്‍ അലി അല്‍ മക്തൂം വിമാനത്താവളത്തില്‍ നടന്നുവന്ന വ്യോമ പ്രദര്‍ശനം വ്യോമയാന രംഗത്തെ പുത്തന്‍ കാല്‍വെപ്പുകളെ പരിചയപ്പെടുത്തിയാണ് ഇന്നലെ സമാപിച്ചത്.
ഭീമമായ തുകയുടെ വ്യാപാര കരാര്‍ ഒപ്പിട്ടതായി സൈനിക വക്താവ് വ്യക്തമാക്കിയിരുന്നു. പ്രദര്‍ശനത്തിന്റെ ആദ്യ രണ്ടുദിവസം തന്നെ 700 കോടി ഡോളറിന്റെ ഇടപാടാണ് നടന്നത്. സമാപന ദിവസമായ ഇന്നലത്തേതുള്‍പെടെ 1,000 കോടി ഡോളറിന്റെ ഇടപാട് നടന്നതായി സൈനിക കമ്മിറ്റി തലവനും സായുധസേനാ വക്താവുമായ മേജര്‍ അബ്ദുല്ല അല്‍ സയ്യിദ് അല്‍ ഹാശിമി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. പ്രതിരോധ മേഖലയിലയിലെ പുത്തന്‍ പ്രവണതകളെയും സംവിധാനങ്ങളെയും പരിചയപ്പെടുത്തുന്ന ആഗോള വ്യോമയാന സംഗമ വേദിയായി വ്യോമ പ്രദര്‍ശനം 2015 മാറിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യോമയാന രംഗത്തെ വിദഗ്ധര്‍ പ്രദര്‍ശകരായും നിരീക്ഷകരായും പങ്കെടുത്ത മേള വന്‍ വിജയമായിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here