Connect with us

Kasargod

പ്രബോധനം സര്‍വ്വതല സ്പര്‍ശിയാകണം: കാന്തപുരം

Published

|

Last Updated

കാസര്‍ഗോഡ്: സമൂഹത്തിന്റെ സര്‍വ്വ മേഖലകളിലും സാമൂഹ്യതിന്മകളും അരുതായ്മകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പണ്ഡിതര്‍ സര്‍വ്വതല സ്പര്‍ശിയായ പ്രബോധനമാര്‍ഗം സ്വീകരിച്ച് പ്രവര്‍ത്തിക്കണമെന്നും ധാര്‍മികബോധമുള്ള സമൂഹത്തിന്റെ സൃഷ്ടിപ്പിന് വേണ്ടി യത്‌നിക്കണമെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കാസര്‍ഗോഡ് സുന്നി സെന്ററില്‍ ജില്ലാ സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. ഗുരുശിക്ഷ ബന്ധങ്ങള്‍ ശിഥിലമാക്കപ്പെടുന്ന ഈ കാലത്ത് സഖാഫി സംഗമങ്ങള്‍ വലിയൊരു നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ശൂറാ ചെയര്‍മാന്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി അധ്യക്ഷത വഹിച്ചു. മുഹമ്മദലി സഖാഫി വള്ളിയാട് വിഷയാവതരണം നടത്തി. സയ്യിദ് ഇബ്രാഹീം ഹാദി സഖാഫി, സയ്യിദ് ഫക്രുദ്ദീന്‍ ഹദ്ദാദ് സഖാഫി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ സഖാഫി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളിങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കെ.വി അബ്ദുറഹ്മാന്‍ സഖാഫി, മുഹമ്മദ്ശംവീല്‍ സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു. ശാഫി സഖാഫി ഏണിയാടി സ്വാഗതവും മൂസ സഖാഫി കളത്തൂര്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി മുഹമ്മദലി സഖാഫി (സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍), കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി(ചെയര്‍മാന്‍), മൂസ സഖാഫി കളത്തൂര്‍(ജന.കണ്‍.), അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം(ട്രഷറര്‍), സയ്യിദ് മുനീറുല്‍ അഹ്ദല്‍ സഖാഫി, അബ്ദുറസാഖ് സഖാഫി പള്ളങ്കോട്(വൈസ്.ചെയ.), ശാഫി സഖാഫി ഏണിയാടി, അബൂബക്കര്‍ സിദ്ദീഖ് സഖാഫി തൈര (ജോ.സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

Latest